ഭാവുകത്വ സംസ്ക്കാരത്തില്‍ അധിഷ്ഠിതമായ ജീവിതസന്ധികള്‍ക്ക് ബദല്‍ രൂപം നല്‍കാനുള്ള ഉപകരണങ്ങളാണ് ഇ. പി. ശ്രീകുമാറിന്റെ കഥകള്‍. പരസ്യങ്ങളും കച്ചവടലക്ഷ്യങ്ങളും സാമ്പത്തിക നയങ്ങളും ഭാഗഭാഗുക്കാവുന്ന വിസ്തൃതഭൂമികയുടെ ചലനങ്ങളിലാണ് അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. അങ്ങനെ ചെയ്യുമ്പോള്‍ തന്നെ ഒരു മനുഷ്യജീവിയായി സമൂഹത്തിന്റെ അയല്‍ക്കൂട്ടങ്ങള്‍ സസൂഷ്മം വീക്ഷിക്കുന്ന സര്ഗാത്മകമനസാണ് അദ്ദേഹത്തിന്റേത് എന്നതിന്റെ ഉത്തമദൃഷ്ടാന്തമാണ് ഈ കഥാസമാഹാരം.
ഇ പി ശ്രീകുമാര്‍
ഡി സി ബുക്സ്
വില 140/-
ISBN – 9789386680112