പ്രമേയവും അതിന്റെ പശ്ചാത്തലവും പുതുമയുള്ളതാണ്. ഒരു പ്രവാസിയുടെ ദുരിതജീവിതം സെന്റിമെന്റ്സ് ഒട്ടും കുറയാതെ പറഞ്ഞു.
‘ആടുജീവിതം’ : ഒരു ചർച്ച ‘ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു ശശി.
രചനരീതി പഴയത്. റിയലിസ്റ്റിക് ആണ്. ഒപ്പം സെന്റിമെന്റ്സും നിറച്ചുണ്ട്. പണ്ട് ‘ബാല്യകാലസഖി’യിൽ ബഷീർ ഉപയോഗിച്ചതിലും ‘ഒരു കുടയും കുഞ്ഞിപ്പെങ്ങളും ‘. എന്ന കഥയിൽ മുട്ടത്തു വർക്കി ഉപയോഗിച്ചതിലും കവിഞ്ഞ രചനയുടെ പുതുമകൾ ഞാനിതിൽ കണ്ടില്ല. അന്ന് അതു സ്വീകാര്യമായിരുന്നു. നമ്മൾ അതു ആസ്വദിച്ചു. സാഹിത്യത്തിൽ വരുന്ന മാറ്റങ്ങൾ എഴുത്തുകാർ കാണണം. ശശിയുടെ തുടർച്ചയായി ശ്രീലക്ഷ്മി പറഞ്ഞു.
‘എനിക്ക് തോന്നുന്നത് പുതുമയുള്ള പ്രമേയവും അതിന്റെ പശ്ചാത്തലവുമാണ് ഇക്കഥയെ ഇത്രയേറെ ജനപ്രിയമാക്കിയത്. കാര്യം ഗൾഫ് പ്രവാസികൾ ഒരുപാടുണ്ടെങ്കിലും അവരുടെ ജീവിതം വൃത്തിയായി പറയുന്ന ഒരു കഥ വന്നിട്ടില്ല എന്ന് തോന്നുന്നു.’ ഹസീന പറഞ്ഞു.
‘നിങ്ങൾ മൂന്നു പേരും പറഞ്ഞ കാര്യങ്ങളോട് എനിക്ക് യോജിപ്പാണ്. കൂടാതെ എഴുത്തുകാരൻ താൻ പുരോഗമന പക്ഷക്കാരനാണ് എന്ന് വരുത്താൻ ഒരു പ്രത്യേക രാഷ്ട്രിയപക്ഷത്തു നിലയുറപ്പിച്ചിട്ടുണ്ട്. അതിന്റെ പേരിലും അദ്ദേഹം കുറച്ചു അവാർഡൊക്കെ തരപ്പെടുത്തിയിട്ടുണ്ട്.’ കാസിമാണ് അതു പറഞ്ഞത്.
‘എഴുത്തുകാർക്ക് രാഷ്ട്രിയം തീർച്ചയായും വേണം. സാമൂഹികമായ ഉത്തരവാദിത്തം ഉള്ളവർക്ക് രാഷ്‌ട്രീയവും ഉണ്ടാകും.’
ഷേർലി പറഞ്ഞതിനോട് ഞാൻ യോജിക്കുന്നു. ഏഴുത്തുകാരന്റെ സാമൂഹിക ഉത്തരവാദിത്ത്വത്തിന്റെ തുടർച്ചയാണ് അയാളുടെ രാഷ്ട്രിയനിലപാടുകളും. പക്ഷെ, അതൊരു രാഷ്ട്രീയകക്ഷിയോടുള്ള വിധേയത്വം ആകുമ്പോൾ പ്രശ്നമുണ്ട്. അവർ എന്തു മോശം കാണിച്ചാലും എഴുത്തുകാരൻ മിണ്ടില്ല, മിണ്ടുന്നില്ല. ഉദാഹരണത്തിന് എഴുത്തുകാരൻ കട്ടസപ്പോർട്ട് ചെയ്യുന്ന പക്ഷത്തിന്റെ ആളുകളല്ലേ ഇപ്പോൾ ഭരണത്തിൽ. എന്തൊക്കെ ആരോപണങ്ങളാണ് അവർക്കെതിരെ ഉയർന്നു വരുന്നത്. എന്തേ കട്ടസപ്പോർട്ടുകാരൻ വായ് തുറക്കുന്നില്ല.
കാസിം, നമ്മൾ രാഷ്ട്രിയം ചർച്ച ചെയ്യാനല്ല ഇവിടെ കൂടിയത്.
ഷേർലി പറഞ്ഞു.
താൻ സമൂഹത്തെ തിരുത്താനും പരിഷ്കരിക്കാനും വന്ന ആളാണെന്നു ഭാവിക്കുകയും എന്നാൽ യഥാർഥ പ്രശ്നങ്ങൾ കണ്ടില്ല എന്ന് നടിക്കുകയും ചെയ്യുന്നതിനെക്കുറിച്ചാണ് ഞാൻ പറഞ്ഞത്. ഇന്ന് മിക്ക എഴുത്തുകാരും രാഷ്ട്രീയകക്ഷിയുടെ കൂടെചേരുന്നത് തന്റെ കാര്യങ്ങൾ സുരക്ഷിതമാക്കാൻ വേണ്ടിയാണ്.
‘ആടുജീവിതം’ സിനിമയാക്കുകയാണല്ലോ. ഗോപാലൻ ചേട്ടൻ ഇടക്ക് കയറി പറഞ്ഞു.
ബ്ലസിയാണ് സംവിധായകൻ.
ഞാനും വായിച്ചു. അതും കഷ്ടമാണ്. അതിനകത്തു നായകനും നായികയും തമ്മിലുള്ള ഒരു ലിപ് ലോക്ക് ഉണ്ടത്രേ. അതു പറഞ്ഞു കാസിം ചിരിച്ചു.
യഥാർഥകഥ അത്തരം എരിവും പുളിയും ഒന്നുമില്ലാതെ വായനക്കാർ സ്വീകരിച്ചതാണ്. പിന്നെന്തിനാണാവോ ഇപ്പോൾ ഒരു ലിപ് ലോക്ക്.
കച്ചവടം…, കച്ചവടം. ശശി അതും പറഞ്ഞു ചിരിച്ചു.
എന്തേ എഴുത്തുകാരന് ഇക്കാര്യത്തിലൊന്നും മിണ്ടാട്ടം ഇല്ലാത്തത്. ഇതൊക്കെ അയാളുടെ താല്പര്യങ്ങൾ വെളിപ്പെടുത്തുന്നുണ്ട്.
കാസിം വീണ്ടും രൂക്ഷമായി വിമർശിക്കാൻ തുടങ്ങി.
കാസിം, അങ്ങനെ പറയല്ലേ. സിനിമയാക്കാൻ സമ്മതിച്ചാൽ പിന്നെ അതു സംവിധായക്കാന് വിട്ടുകൊടുക്കുന്നതല്ലേ നല്ലത്. ഷേർലി പറഞ്ഞു.
നോക്കൂ, അയാളുടെ കഥ ജനപ്രിയമായപ്പോൾ ആണ് സംവിധായകൻ പിന്നാലെ ചെന്നത്. അക്കഥ ഇപ്പറഞ്ഞ എരിപുളിയൊന്നുമില്ലതെ വിജയിച്ചതുമാണ്. പിന്നെയെന്തിനീ കച്ചവടതാല്പര്യം. കാസിം പറഞ്ഞു.
ചർച്ച നീണ്ടപ്പോൾ ശശി ഇടപെട്ടു.
നല്ല ചർച്ചയായിരുന്നു, ചർച്ചകൊണ്ട് ചില കാര്യങ്ങൾ ബോധ്യമായി. നമ്മുടെ സാഹിത്യകാരന്മാർ ലോകസാഹിത്യത്തിലെ മാറ്റങ്ങൾ കാണണം. സമൂഹത്തോടുള്ള ഉത്തരവാദിത്ത്വമാണ് വേണ്ടത്. രാഷ്ട്രീയ കക്ഷിയോടല്ല. എഴുത്തുകാരന്റെ കച്ചവടക്കണ്ണു തിരിച്ചറിയണം. ചർച്ചയിൽ.
പങ്കെടുത്ത എല്ലാവർക്കും നന്ദി.
ചർച്ച ഉപസംഹരിച്ചു ശശി പറഞ്ഞു.
Click this button or press Ctrl+G to toggle between Malayalam and English