ബെന്യാമിന്റെ ഏറെ വായിക്കപ്പെട്ട ആടുജീവിതം എന്ന നോവൽ ബ്ലസി സിനിമയാക്കാൻ തീരുമാനിച്ചപ്പോൾ നോവലിനെ സ്നേഹിക്കുന്ന ഏറെ പേർ അതിനു പിന്തുണയുമായി എത്തിയിരുന്നു. എന്നാൽ ആദ്യം നായകൻ ആരാകും എന്നതിനെപ്പറ്റി അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. അതിനുശേഷം പൃഥ്വിരാജ് വേഷം ചെയ്യുമെന്നും വാർത്തകൾ വന്നു.
എന്നാൽ പിന്നീട് കുറെ നാളത്തേക്ക് ഇതിനെപ്പറ്റി വാർത്തകൾ ഒന്നും വന്നില്ല എന്നാൽ ഇപ്പോൾ സിനിമ ആരാധകരെയും നോവൽ വായനക്കാരെയുംആവേശത്തിലാക്കി സിനിമയുടെ ചിത്രീകരണ വാർത്തകൾ പുറത്തു വരുന്നുണ്ട്.അവസാനമായി പൃഥ്വിരാജ് സിനിമയ്ക്കായി നിർവഹിച്ച രൂപമാറ്റം വെളിവാക്കുന്ന ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത്.
മണലാരണ്യത്തിൽ അകപ്പെടുന്നതിന് മുൻപുള്ള നജീബിന്റെ രൂപത്തിലാണ് പൃഥ്വിയുടെ നിൽപ് , ചിത്രം നോവലിനോട് നീതി പുലർത്തും എന്നു തന്നെയാണ് സിനിമയുടെ അണിയറയിൽ പ്രവർത്തിക്കുന്നവരുടെ ഉറച്ച വിശ്വാസം.