മലയാള സിനിമക്ക് നൽകിയ സമഗ്ര സംഭാവനക്ക് അടൂർ ഗോപാലകൃഷ്ണന് സത്യജിത് റേ ഫിലിം സൊസൈറ്റിയുടെ പ്രഥമ ചലച്ചിത്ര ശ്രേഷ്ഠ പുരസ്‌കാരം 10,001 രൂപയും പ്രശസ്തിപത്രവും ശില്‍പവും അടങ്ങുന്നതാണ് പുരസ്‌കാരം.ജൂലൈ ഒമ്പതിന് വൈകീട്ട് അഞ്ചിന് വിജെടി ഹാളില്‍ നടക്കുന്ന ചടങ്ങില്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ പുരസ്‌കാരം സമ്മാനിക്കുമെന്ന് സത്യജിത് റേ ഫിലിം സൊസൈറ്റി രക്ഷാധികാരി ബാലു കിരിയത്ത് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
പെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ്, ചുനക്കര രാമന്‍കുട്ടി എന്നിവരെ ചടങ്ങില്‍ ആദരിക്കും.