അടൂർ അന്താരാഷ്ട്ര ചലച്ചിത്ര മേള

fl06_adoor_camera_2284562m

അടൂർ ഗോപാലകൃഷ്ണനുള്ള ആദരസൂചകമായി നടത്തപ്പെടുന്ന ഒന്നാമത് അടൂർ അന്താരാഷ്ട്ര ചലച്ചിത്ര മേള ജൂൺ 10 മുതൽ 12 വരെ അടൂർ ഇന്ദ്രപ്രസ്ഥ ഓഡിറ്റോറിയത്തിൽ നടക്കും. അടൂർ ഫിലിം സൊസൈറ്റിയുടെ നേതൃത്വത്തിൽ ലച്ചിത്ര പ്രദര്‍ശനത്തോടൊപ്പം ഓപ്പണ്‍ ഫോറവും ഷോര്‍ട്ട് ഫിംലിം പ്രദര്‍ശനവും നടക്കും

ലോക സിനിമ വിഭാഗത്തില്‍ കെനിയ, സ്‌പെയിന്‍, ഡന്‍മാര്‍ക്ക്, കൊളമ്പിയ, എസ്‌തോണിയ, ചൈന എന്നീ രാജ്യങ്ങളില്‍ നിന്നുള്ള സിനിമകളാണ് പ്രദര്‍ശിപ്പിക്കുന്നത്. ഇതില്‍ പലതും ഓസ്‌കാര്‍ അവാര്‍ഡിന് പരിഗണിച്ച സിനികളും നിരവധി അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലുകളില്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ളതുമാണ്

ഇന്ത്യന്‍ വിഭാഗത്തില്‍ ഫാന്‍ട്രി എന്ന മറാത്തി സിനിമയാണുളളത്. പേരറിയാത്തവര്‍ , ഒറ്റാല്‍ , മണ്‍ട്രോ തുരുത്ത് എന്നീ മലയാള സിനിമകളും പ്രദര്‍ശിപ്പിക്കും. മത്സരത്തിന് പരിഗണിച്ച 12 ഷോര്‍ട്ട് ഫിലിമുകളും പ്രദര്‍ശിപ്പിക്കും. 110 എന്‍ട്രികള്‍ ലഭിച്ചതില്‍ 12 ഫിലിമുകളാണ് അവസാന റൗണ്ടിലെത്തിയത്. അടൂരിലെ സിനിമ പ്രവര്‍ത്തകരെ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള കാരിക്കേച്ചര്‍ പ്രദര്‍ശനവും ഉണ്ടായിരിക്കും.

എല്ലാ ദിവസവും രാവിലെ ഒമ്പത് മുതല്‍ ചലച്ചിത്ര പ്രദര്‍ശനം ആരംഭിക്കും. പത്തിന് വൈകിട്ട് അഞ്ചിന് ഉദ്ഘാടന സമ്മേളനം നടക്കും. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍ ഉദ്ഘാടനം ചെയ്യും. ചിറ്റയം ഗോപകുമാര്‍ എംഎല്‍എ അധ്യക്ഷത വഹിക്കും. സംവിധായിക വിധു വിന്‍സന്റ് മുഖ്യാതിഥിയായിരിക്കും.

11ന് വൈകിട്ട് 4.30 മുതല്‍ സിനിമയും സാഹിത്യവും എന്ന വിഷയത്തില്‍ ഓപ്പണ്‍ ഫോറം നടക്കും. കഥാകൃത്ത് ബെന്യാമിന്‍, നിരൂപക മീന ടി പിള്ള, സംവിധായകരായ സജി പാലമേല്‍, മനു എന്നിവര്‍ പങ്കെടുക്കും. സംവിധായകന്‍ പ്രകാശ് ബാരെ മോഡറേറ്ററായിരിക്കും. 12ന് വൈകിട്ട് അഞ്ചിന് സമാപന സമ്മേളനം സംവിധായകന്‍ ഷാജി എന്‍ കരുണ്‍ ഉദ്ഘാടനം ചെയ്യും. കേരള ഫിലിം ഡവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ലെനിന്‍ രാജേന്ദ്രന്‍ മുഖ്യാതിഥിയായിരിക്കും. ഷോര്‍ട്ട് ഫിലിം വിജയികള്‍ക്കുള്ള പുരസ്‌കാരദാനം സംവിധായകന്‍ ജയരാജ് വിതരണം ചെയ്യും. 200 രൂപയാണ് പ്രവേശനതുക.

 

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here