സിനിമയിൽ 50 വർഷം ; അടൂര്‍ ഓണ്‍ലൈന്‍ ചലച്ചിത്രോത്സവം ജൂണ്‍ 20 മുതൽ

അടൂരിന്റെ ചലച്ചിത്രയാത്രയ്ക്ക് 50 വർഷം പൂർത്തിയാകുമ്പോൾ ഫെഡറേഷൻ ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യ, കേരളം അടൂര്‍ ഓണ്‍ലൈന്‍ ചലച്ചിത്രോത്സവം സംഘടിപ്പിക്കുന്നു.

അടൂരിന്റെ പ്രസിദ്ധമായ ഏഴു സിനിമകളുടെ ഏറ്റവും മികച്ച ഡിജിറ്റൽ പ്രിന്റുകൾ ഉൾപ്പെടുത്തിക്കൊണ്ട് 2022 ജൂണ്‍ 20 മുതല്‍ 28 വരെ  അടൂർ ഓൺലൈൻ ഫിലിം ഫെസ്റ്റിവല്‍ ഒരുങ്ങുന്നു.

അടൂര്‍ ഗോപാലകൃഷ്ണനെക്കുറിച്ച് രണ്ടു കാലങ്ങളിൽ ഉണ്ടായ, ദേശീയ ശ്രദ്ധനേടിയ രണ്ടു ഡോക്യുമെൻററികളും ഈ മേളയില്‍ പ്രദർശിപ്പിക്കും. 2022 ജൂൺ 20- ന് വൈകുന്നേരം 6 മണിക്ക് ഒമ്പത് ദിവസം നീണ്ടു നിൽക്കുന്ന അടൂർ ഗോപാലകൃഷ്ണൻ ഓൺലൈൻ ചലച്ചിത്രോത്സവം വിഖ്യാത ചലച്ചിത്രസംവിധായകൻ ഗിരീഷ് കാസറവള്ളി ഉദ്ഘാടനം ചെയ്യും. തുടർന്ന് ഗിരീഷ് കാസറവള്ളി സംവിധാനം ചെയ്ത ഡോക്യുമെന്ററി (Images/Reflections: a documentary on Adoor Gopalakrishnan) പ്രദര്‍ശിപ്പിക്കും.

വിവിധ ദിവസങ്ങളില്‍ അടൂരിന്റെ പ്രധാന ചിത്രങ്ങള്‍ വിവിധ കാലങ്ങളിലെ ചലച്ചിത്ര പഠിതാക്കൾ അവതരിപ്പിക്കും. സ്വയംവരം, എലിപ്പത്തായം, കൊടിയേറ്റം, അനന്തരം, മതിലുകൾ, വിധേയന്‍, നിഴൽക്കുത്ത് എന്നിങ്ങനെ 7 അടൂർ സിനിമകളാണ് മേളയിൽ പ്രദർശിപ്പിക്കുക.

വിപിൻ വിജയ്, രാജീവ് മല്‍ഹോത്ര എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്ത അടൂര്‍ ഡോക്യുമെന്ററി (Adoor: A Journey in Frames) മേളയുടെ അവസാന ദിവസം പ്രദര്‍ശിപ്പിക്കും. അടൂർ സിനിമകളെക്കുറിച്ചുള്ള വിലയിരുത്തലുകൾ, ഓപ്പൺ ഫോറം തുടങ്ങിയവയും ഈ ഓൺലൈൻ ചലച്ചിത്രമേളയോടനുബന്ധിച്ച് സംഘടിപ്പിക്കും.

ലിങ്ക് https://ffsikeralam.in/

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English