ചേറു പറ്റാതെ
ചോറുണ്ണാൻ പറ്റില്ല
അന്തിയിലാണ്
സ്വന്തം അന്നം
പകലിൽ ആരാന് വേണ്ടി
പൊരിയുന്ന വേല
വിലകെട്ട ജീവനും
വേദനയേറ്റുന്ന ത്യാഗവും
പറയുവാൻ പലതുണ്ട്
നാവനക്കാൻ മേല
ചിന്തിക്കാൻ വയ്യ മറ്റൊന്നും
കറ്റയേറ്റാൻ മാത്രം തല
വേളിയും താലിയുമോർക്കാതെ
പണികഴിഞ്ഞൊടുവിൽ
മഴയുള്ള രാത്രിയിൽ
വീടിൻെറ പുൽത്തല
ചോരാതിരുന്നാലന്ന് ഭാഗ്യം
പുഴുങ്ങലരി ചോറിൻ ചിരി കൊതിച്ച
പണ്ടുള്ള അടിയാൻെറ ജീവിതം