കവിതയിൽ സൂക്ഷ്മതയോടെ ഇടപെടുന്ന ഒരാളാണ് അൻവർ അലി. ആദികവി മുതലുള്ള ജൈവ സ്രോതസുകളെ സ്വാംശീകരിച്ച് തന്റെ കാവ്യസപര്യയുടെ ഇന്ധനമാക്കുന്നതിൽ അയാൾ ശ്രദ്ധാലുവാണ്. കവിത വൃത്തത്തിനും ,വൃത്തമില്ലായ്മക്കും എല്ലാം പുറത്താണെന്ന് അൻവറിന്റെ കവിതകൾ സാക്ഷ്യപ്പെടുത്തുന്നു.
ആടിയാടി അലഞ്ഞ മരങ്ങളെ എന്ന കവിത സമാഹാരത്തിൽ .സദാചാരി ,കഷ്ട്ടം ,ഒരു ഉച്ചനേരം ,ഉറക്കുപാട്ട് ,കാഫ്ക ,ചെറിയ ഭാഗ്യങ്ങളുടെ ദൈവം,ഒരു ചോരത്തുള്ളിയുടെ മരണപത്രം ,പവർ കട്ട് ,നവകേരള ഗാനം ,ഒരു വൈകുന്നേരം ,പിച്ച എന്നിങ്ങനെ 40 കവിതകളാണുള്ളത്.
പ്രസാധകർ ഡിസി
വില 45 രൂപ