അങ്ങു ദൂരെ വടക്കങ്ങു ദൂരെ..
അധികാരത്തിൻ ശ്മശാനത്തിൽ
അർദ്ധരാത്രിയിൽ കത്തിയ്യെരിയിച്ചത്
അവളുടെ നഗ്നമാം ദേഹമല്ല….
അന്ന് പണ്ടൊരിക്കൽ അർദ്ധരാത്രിയിൽ
ആർജ്ജിതമാക്കിയ സ്വാതന്ത്ര്യം.
ജനാധിപത്യത്തിലൂന്നിയ സ്വാതന്ത്ര്യം ..
കറുത്തരാവിൻ മറവിൽ കത്തിയ്യെരിയിച്ച
കനിവിനായ് കരഞ്ഞ് ജഡമായി മാറിയവൾക്കു ,
കാവലായ് നിന്നത് കറുത്ത മനസ്സിന്റെ
കാവലാളന്മാരിതല്ലയോ.
അരിഞ്ഞെടുത്ത നാവിൻകഷ്ണവും
ഉടച്ചെടുത്ത പെണ്ണിൻ മാനവും
കൈകളിലേന്തി അട്ടഹസിക്കുന്നതിവരല്ലയോ,
അധികാരവംശിതർ , ആഢ്യത്തവംശിതർ.
അധികാരത്തിൻ അന്ധതയുള്ള കണ്ണുകളായിരുന്നിലവളുടെ…
അധികാരത്തിൻ മൂർച്ചയുള്ളനവായിരുന്നില്ലവളുടെ…
അധികാരത്തിൻ ദൃഢതയേറിയ കൈകളായിരുന്നില്ലവളുടെ…
കനിവിലലിയുന്ന കനവുള്ളൊരുമാനസപുത്രിയായിരുന്നിട്ടും…
കറുത്തമനസ്സിൻ കാട്ടാളഗ്നിയിൽ ഭസ്മമായ്തീർന്നവൾ.
അധികാരത്തിൻ അന്ധകാരമറവിൽ നിങ്ങളൊരുക്കിയ
അഗ്നികുണ്ഡത്തിൽ നിന്നുയർന്ന അഗ്നിനാളങ്ങൾ
അനിഷേധ്യമാം വിധം ആഗതമാകും,
നിങ്ങൾക്കതൊരു ചിതയായ്മാറും…