അറിവിന്റെ ഉറവയായി അദ്ധ്യാപകർ,
വെളിച്ചത്തിന്റെ വഴികാട്ടിയായി,
കുട്ടികളെ കൈ പിടിച്ചുയർത്തുന്നവർ.
തലമുറകളെ വാർത്തെടുക്കുന്നതിൽ
നിസ്വാർത്ഥരായ കർമ്മ വ്യാപൃതർ.
സഹജീവി സ്നേഹവും,
അന്യജീവി പരിഗണനയും,
സമഭാവനയും, പ്രകൃതി സ്നേഹവും,
കരുണയും, കരുതലും നൽകി, കരുത്തുറ്റതാക്കുന്ന,
അറിവിന്റെ അങ്കണം അദ്ധ്യാപകന്മാർ.
അറിവും വിവേകവും നൽകി
കുട്ടികളിൽ അന്വേഷണത്വരകൾ വളർത്തി
സർഗ്ഗ ശേഷികൾ കണ്ടെത്തി
സമൂഹത്തിന് നൽകുന്ന
അക്ഷരങ്ങളുടെ പാറാവുകാർ.
വിദ്യാർത്ഥിയായി പഠിച്ചിറങ്ങി,
പഠിപ്പിക്കുവാൻ പിന്നെയും വിദ്യാർത്ഥിയായി,
കുട്ടികളാവുന്ന കൗതുകക്കാർ.
ദുഃശ്ശീലങ്ങൾ തൊട്ടു തീണ്ടാത്ത
തിരിച്ചറിവിന്റെ കലാ രൂപങ്ങൾ,
സമൂഹത്തിന്റെ പ്രതീക്ഷകൾ.