അധികാരത്തെ കുറിച്ചുള്ള ആലോചനകൾ

 

21015801_1851206191559461_5469565386847330622_o

ഈ മാസം അവസാനം പുറത്തിറങ്ങുന്ന കെ .വേണുവിന്റെ പുസ്തകത്തെപ്പറ്റി കവിയും ,നോവലിസ്റ്റുമായ കരുണാകരൻ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ് :

 

അധികാരത്തെ കുറിച്ചുള്ള ആലോചകളാണ് ഒരര്‍ത്ഥത്തില്‍ ജനാധിപത്യത്തെയും സ്വാതന്ത്ര്യത്തെയും കുറിച്ചുള്ള അന്വേഷണങ്ങളും. എന്നാല്‍, അത്തരം അന്വേഷണങ്ങള്‍ പലപ്പോഴും വഴിമുട്ടുന്നത് അവ രാഷ്ട്രീയമായ ആകാംഷകളില്‍ മാത്രം ഒടുങ്ങുന്നതുകൊണ്ടുകൂടിയായിരുന്നു. ഈ ആകാംഷയെയാണ് ഒരു തരത്തില്‍ പറഞ്ഞാല്‍ കെ. വേണുവും നേരിട്ടത് ജീവിതം കൊണ്ടും ചിന്തകൊണ്ടും. പരിഹാരങ്ങളല്ല അന്വേഷണങ്ങള്‍ തരുന്ന സ്വാതന്ത്ര്യമാണ് തന്റെ ബൗദ്ധികജീവിതത്തിന്റെ സര്‍ഗാത്മകത എന്ന് ഓരോ സന്ദര്‍ഭത്തിലും അടയാളപ്പെടുത്തിയ ഒരാള്‍, അങ്ങനെയൊരു സന്ദര്‍ഭമാകും, ഈ പുസ്തകവും എന്ന് തോന്നുന്നു. ഈ പുസ്തകത്തില്‍ വേണു ജനാധിപത്യത്തെയും സ്വാതന്ത്ര്യത്തെയും മനുഷ്യസമൂഹത്തിന് സഹജവും ജൈവവുമായ അനുഭവം എന്ന് കണ്ടെത്തുന്നത് ചരിത്രത്തിലല്ല, പ്രകൃതിയിലാണ്. ജീവശാസ്ത്രത്തിലൂടെയും നരവംശശാസ്ത്രത്തിലൂടെയും സാമൂഹിക രൂപികരണങ്ങളിലൂടെയും ആ അന്വേഷണം നീങ്ങുന്നു. തന്റെ ആലോചനകള്‍ പങ്കുവെയ്ക്കുന്നു. പുസ്തകത്തിന്റെ പേര്, “പ്രകൃതി ജനാധിപത്യം സ്വാതന്ത്ര്യം”,

ഡി സി ബുക്സ് ആണ് പ്രസാധനം.

 

 

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here