ആധാർ ലിങ്ക് ചെയ്തില്ലെങ്കിൽ റേഷനില്ലെന്ന് സർക്കാർ; ആധാർ ലിങ്ക് ചെയ്യേണ്ടതിങ്ങനെ

റേഷൻ കാര്‍ഡുമായി ആധാര്‍ ലിങ്ക് ചെയ്യാത്തവര്‍ക്ക് സെപ്റ്റംബര്‍ 30ന് ശേഷം റേഷൻ നല്‍കേണ്ടെന്ന തീരുമാനവുമായി കേന്ദ്ര സര്‍ക്കാര്‍. റേഷൻ കാര്‍ഡ് ഉടമയ്ക്ക് പുറമെ കാര്‍ഡിലെ എല്ലാ അംഗങ്ങളും ആധാര്‍ ലിങ്ക് ചെയ്യണം. റേഷൻ ഉത്പന്നങ്ങള്‍ ലഭിക്കാൻ തടസ്സമാകുമെങ്കിലും ആധാര്‍ ലിങ്ക് ചെയ്തില്ലെങ്കിൽ കാര്‍ഡിലെ പേര് നീക്കം ചെയ്യില്ല.

സംസ്ഥാനത്ത് 99 ശതമാനം റേഷൻ കാര്‍ഡ് ഉടമകളും 85 ശതമാനം അംഗങ്ങളും ആധാര്‍ ലിങ്ക് ചെയ്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. 2916ലെ ഭക്ഷ്യഭദ്രതാ നിയമത്തിൽ ആധാര്‍ ലിങ്ക് ചെയ്യണമെന്ന നിബന്ധനയുമുണ്ട്. റേഷൻ ഭക്ഷ്യധാന്യങ്ങള്‍ ലഭിക്കുന്നത് യഥാര്‍ത്ഥ അവകാശിയ്ക്ക് തന്നെയാണെന്ന് ഉറപ്പാക്കാനാണ് ഈ സംവിധാനം.

ആധാര്‍ ലിങ്ക് ചെയ്യാൻ റേഷൻ കടകളുമായാണ് ബന്ധപ്പെടേണ്ടത്. റേഷൻ കടയിലെ ഇ-പോസ് മെഷീൻ വഴി ആധാര്‍ ലിങ്ക് ചെയ്യാം. ആധാര്‍ നമ്പറും ഫോൺ നമ്പറും ചേര്‍ക്കാനായി താലൂക്ക് സപ്ലൈ ഓഫീസിലോ സിറ്റി റേഷനിങ് ഓഫീസിലോ ആധാര്‍, റേഷൻ കാര്‍ഡുകളുമായി എത്തിയാൽ മതി. ഫോൺ നമ്പര്‍ കൂടി ലിങ്ക ചെയ്താൽ റേഷൻ വിഹിതം സംബന്ധിച്ച വിവരങ്ങള്‍ എസ് എം എസ് ആയും ലഭിക്കും.

www.civilsupplieskerala.gov.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായും വിവരങ്ങള്‍ ലിിങ്ക് ചെയ്യാം. ഈ സംവിധാനം ഉപയോഗപ്പെടുത്താൻ റേഷൻ കാര്‍ഡിലെ ഒരംഗം എങ്കിലും ആധാര്‍ ലിങ്ക് ചെയ്യേണ്ടതുണ്ട്.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here