നടി ഗ്രേസി അന്തരിച്ചു

സൗദി ഗ്രേസി എന്ന പേരിൽ അറിയപ്പെട്ട നടി ഗ്രേസി അന്തരിച്ചു. 65 വയസ്സായിരുന്നു. കോവിഡ് ബാധിച്ച് കളമശ്ശേരി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ഉച്ചക്ക് ഒന്നരയോടെയായിരുന്നു മരണം.

കോവിഡ് നെഗറ്റീവ് ആയെങ്കിലും കോവിഡിന്റെ തുടർച്ചയായി ന്യൂമോണിയ എത്തിയതോടെ ആരോഗ്യം മോശമാകുകയായിരുന്നവെന്ന് മകൾ കാത്തലീൻ ഇന്ത്യൻ എക്സ്‌പ്രസ് മലയാളത്തോട് പറഞ്ഞു. കാത്തലീൻ ഏക മകളാണ്.

അടുത്തിടെ ഇറങ്ങിയ ‘വികൃതി’ എന്ന ചിത്രത്തിലെ സൗബിൻ ഷാഹിറിന്റെ അമ്മ കഥാപാത്രം ഗ്രേസിയെ ഏറെ ശ്രദ്ധേയയാക്കിയിരുന്നു. ഖദീജ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ ഗ്രേസി അവതരിപ്പിച്ചത്.

കൊച്ചിയുടെ കടലോരമേഖലയായ‘സൗദി’ എന്ന പ്രദേശത്ത് ജനിച്ചു വളർന്ന ഗ്രേസി 13-ാം വയസ്സിലാണ് നാടകരംഗത്ത് എത്തുന്നത്. ആദ്യകാലത്ത് അമ്വേച്ചർ നാടകങ്ങളിലൂടെ രംഗത്തെത്തിയ ഗ്രേസി പിന്നീട് കൊല്ലം ഉപാസന, പൂഞ്ഞാർ നവധാര, കൊച്ചിൻ അനശ്വര തുടങ്ങി നിരവധി നാടകസമിതികളിലും പ്രവർത്തിച്ചു.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here