ചലച്ചിത്രനടൻ ഖാലിദ് അന്തരിച്ചു. ആലപ്പി തിയറ്റേഴ്സ് അംഗമായിരുന്ന ഖാലിദ് അറിയപ്പെടുന്ന ഗായകനുമായിരുന്നു. ഫോർട്ടു കൊച്ചി ചുള്ളിക്കൽ സ്വദേശിയാണ്. ഛായാ ഗ്രാഹകരായ ഷൈജു ഖാലിദ്, ജിംഷി ഖാലിദ് സംവിധായകൻ ഖാലിദ് റഹ്മാൻ എന്നിവർ മക്കളാണ്.
സൈക്കിൾ യജ്ഞക്കാരനായിട്ടായിരുന്നു ഫോർട്ട്കൊച്ചി ചുള്ളിക്കൽ സ്വദേശിയായ ഖാലിദ് തന്റെ കലാജീവിതം ആരംഭിച്ചത്. ഫാ. മാത്യു കോതകത്ത് ആണ് ഖാലിദിന് കൊച്ചിൻ നാഗേഷ് എന്ന പേരു സമ്മാനിക്കുന്നത്. നാടകരംഗത്ത് തിളങ്ങിയ ഖാലിദിനെ ശ്രദ്ധേയമാക്കിയത് മറിമായത്തിലെ സുമേഷ് എന്ന കഥാപാത്രമാണ്.