മലയാളത്തിൽ നിരവധി ശ്രദ്ധേയ വേഷങ്ങളിലൂടെ സിനിമാലോകത്ത് പ്രശസ്തിയാര്‍ജ്ജിച്ച സിനിമാ, നാടക നടന്‍ ഡി ഫിലിപ്പ് അന്തരിച്ചു. 79 വയസായിരുന്നു. തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയില്‍ വെച്ചാണ് വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് അന്ത്യം സംഭവിച്ചത്. പ്രൊഫഷണല്‍ നാടക വേദിയിൽ നിന്നാണ് അദ്ദേഹം സിനിമാലോകത്തേക്ക് എത്തിയത്. തിരുവല്ല സ്വദേശിയാണ് ഡി ഫിലിപ്പ്.