നടനും തിരക്കഥാകൃത്തുമായ ശിവകുമാര്‍ സുബ്രഹ്മണ്യം അന്തരിച്ചു.രണ്ടു മാസം മുന്‍പ് ബ്രെയിന്‍ ട്യൂമര്‍ ബാധിച്ച് ശിവ് കുമാറിന്റെ മകനും മരണപ്പെട്ടിരുന്നു.
1989-ല്‍ വിധു വിനോദ് ചോപ്രയുടെ പരിന്ദയുടെ തിരക്കഥ എഴുതിക്കൊണ്ടാണ് ശിവകുമാര്‍ സുബ്രഹ്മണ്യം സിനിമയിലെത്തുന്നത്. 1942: എ ലവ് സ്റ്റോറി, ഈസ് രാത് കി സുബഹ് നഹിന്‍, അര്‍ജുന്‍ പണ്ഡിറ്റ്, ചമേലി, ഹസരോം ഖ്വൈഷെയ്ന്‍ ഐസി, ടീന്‍ പാട്ടി തുടങ്ങിയ ശ്രദ്ധേയമായ സിനിമകളുടെ രചയിതാവും അദ്ദേഹമായിരുന്നു. . ഹസാരോണ്‍ ഖ്വൈഷെയ്ന്‍ ഐസി, പരിന്ദ എന്നീ ചിത്രങ്ങളിലൂടെ മികച്ച കഥയ്ക്കും തിരക്കഥയ്ക്കുമുള്ള ഫിലിംഫെയര്‍ അവാര്‍ഡുകള്‍ നേടി.
2 സ്റ്റേറ്റ്സ്, ഹിച്കി, നെയില്‍ പോളിഷ്, റോക്കി ഹാന്‍ഡ്സം, ഹാപ്പി ജേര്‍ണി, റിസ്‌ക്, പ്രഹാര്‍, ഉംഗ്‌ലി, ബാംഗിസ്ഥാന്‍, കാമിനി, സ്റ്റാന്‍ലി കാ ദബ്ബ പോലുള്ള ചിത്രങ്ങളിലൂടെ അഭിനയരംഗത്തും ശിവകുമാര്‍ തിളങ്ങി. മീനാക്ഷി സുന്ദരേശ്വര്‍ എന്ന ചിത്രത്തില്‍ സന്യ മല്‍ഹോത്രയുടെ പിതാവായാണ് അവസാനമായി അഭിനയിച്ചത്.