അപരകാന്തിക്ക് ശേഷം സംഗീത ശ്രീനിവാസൻ രചിച്ച ആസിഡ് എന്ന നോവലിന് നൂറനാട് ഹനീഫിന്റെ സ്മരണാര്‍ത്ഥം ഏർപ്പെടുത്തിയ അവാർഡ്.
ഫാന്റസിയുടെ അതിർവരമ്പുകളിലൂടെ സഞ്ചരിക്കുന്ന ഒന്നാണ് ആസിഡ് എന്ന നോവൽ.കമലയുടെയും ഷാലിയുടെയും പ്രണയത്തിന്റെയും,ജീവിതത്തിന്റെയും സാക്ഷ്യമാണ് നോവൽ.
കഥാപാത്രങ്ങളുടെ ലഹരിയുടെ അവസ്ഥയിൽ ഇതൾ വിരിയുന്ന ആഖ്യാനവും വ്യത്യസ്ത വായനാനുഭവം നൽകുന്നു.15,551 രൂപയും പ്രശസ്തി പത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്‌കാരം.