ഈ വർഷത്തെ ആശാന്‍ സ്മാരക കവിതാ പുരസ്‌കാരം കവി ദേശമംഗലം രാമകൃഷ്ണന്. 50,000 രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. കവിതക്കും സാഹിത്യത്തിനും നൽകിയ സമഗ്ര സംഭാവനക്കാണ് അവാർഡ്. ചെന്നൈയിലെ ആശാന്‍ മെമ്മോറിയല്‍ അസോസിയേഷന്‍ ആണ് എല്ലാ വർഷവും പുരസ്കാരം നൽകുന്നത്
ഡോ.സി.ആര്‍ പ്രസാദ് ചെയര്‍മാനും ഡോ. ടി.എന്‍ സതീശന്‍, ഡോ. എം.എം ശ്രീധരന്‍ എന്നിവര്‍ അംഗങ്ങളുമായുള്ള സമിതിയാണ് പുരസ്‌കാരം നിര്‍ണ്ണയിച്ചത്.
ആശാന്‍ മെമ്മോറിയല്‍ നല്‍കിവരുന്ന 23-ാമത് പുരസ്‌കാരമാണിത്. അസോസിയേഷന്‍ സ്ഥാപകനായ എ.കെ. ഗോപാലന്റെ ജന്മദിനമായ ഡിസംബര്‍ 10ന് ചെന്നൈയില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം സമര്‍പ്പിക്കും.