എവിടെയും മുളയ്ക്കാത്ത മരമാണെന്റച്ഛൻ
വെയിലേറ്റ് വാടാത്ത ചൂടേറ്റു തളരാത്ത
കൊടും കാറ്റിലുലയാത്ത ചെടിയാണെന്റച്ഛൻ
എഴുതുവാനാവാത്ത പാഠമാണച്ഛൻ
വായിച്ചു തീരാത്ത വരികളിൽ തെളിയാത്ത
വചനമാണച്ഛൻ
കല്ലാണെന്റച്ഛൻ കരയാനറിയാത്ത
കരളുറപ്പുള്ളൊരു കടലോളം കണ്ണുനീർ
കണ്ണിൽ നിറച്ചൊരു കടലാണെന്റച്ഛൻ…
ഉപ്പാണെന്റച്ഛൻ ഉറിയിലിട്ടലിയിച്ചാൽ ഉലകത്തിലേറ്റവും രുചിയേറുമച്ഛൻ
ഉത്തരമില്ലാത്ത ചോദ്യമാണച്ഛൻ
നിഘണ്ടുവിലില്ലാത്ത വാക്കാണച്ഛൻ
വിവരിക്കാനാവാത്ത പദമാണച്ഛൻ…
പിച്ചവെപ്പിച്ചെന്നെ കൈപിടിച്ചച്ഛൻ
പിച്ചിപ്പറിച്ചപ്പോൾ തൊടിയിലൂടച്ഛൻ
തോളത്തെടുത്താകാശം മുട്ടിച്ചു
ആവോളം പാടി പുകഴ്ത്തിയെന്റച്ഛൻ…
ദൈവമാണച്ഛൻ ദേവാനോ അല്ല
കരുത്താണെന്റച്ഛൻ കർണ്ണനോ അല്ല
ക്ഷമയാണെന്റച്ഛൻ രാമനോ അല്ല
കണ്ണിൽ കരട് പോകാതെ കാക്കുന്ന
കരുതലാണച്ഛൻ…!!