അബുദാബി ‐ശക്തി അവാർഡുകൾ പ്രഖ്യാപിച്ചു .സാഹിത്യനിരൂപണത്തിനുള്ള ശക്തി ‐തായാട്ട് ശങ്കരൻ പുരസ്കാരത്തിന് ഡോ. കെ ശ്രീകുമാർ അർഹനായി. അടുത്ത ബെൽ എന്ന കൃതിക്കാണ് പുരസ്‌ക്കാരം. ശക്‌തി ‐ ടി കെ രാമകൃഷ്‌ൻ പുരസ്‌ക്കാരം ഡോ. കെ എൻ പണിക്കർക്കാണ്. ഇതരസാഹിത്യത്തിനുള്ള ശക്‌തി ‐ എരുമേലി പരമേശ്വരൻപിള്ള പുരസ്‌ക്കാരത്തിന് പുതുശ്ശേരി രാമചന്ദ്രൻ (തിളച്ചമണ്ണിൽ കാൽനടയായി ) അർഹനായി. നോവൽ വിഭാഗത്തിൽ ഇ എസ് ആർ ലാലുവിന്റെ സ്‌റ്റാച്യു പി ഒ എന്ന രചനക്കാണ് അവാർഡ്. കവിതാ വിഭാഗത്തിൽ അനുജ അകത്തൂട്ടും (അമ്മ ഇറങ്ങുന്നില്ല). സെബാസ്റ്റ്യനും(അറ്റുപോകാത്തത്) അവാർഡിന് അർഹരായി. നാടകം വിഭാഗത്തിൽ പ്രദീപ് മണ്ടൂരിന്റെ ഒറ്റിനാണ് അവാർഡ്. സി എസ് ചന്ദ്രിക (എന്റെ പച്ചക്കരിമ്പേ), ശ്രീകണ്ഠൻ കരിക്കകം (പാലായനങ്ങളിലെ മുതലകൾ)എന്നിവർ ചെറുകഥക്കുള്ള അവാർഡ് നേടി. വിജ്ഞാന സാഹിത്യം വിഭാഗത്തിൽ ഡോക്ടർ രാധാകൃഷ്ണൻ ( കേരളത്തിൻറെ സ്ത്രീശക്തി ചരിത്രം ), വിഡി സെൽവരാജ്(ശാസ്‌ത്രസംവാദം)എന്നിവരും ബാലസാഹിത്യത്തിന് പള്ളിയറ ശ്രീധരനും(കഥയല്ല; ജീവിതംതന്നെ) അവാർഡിനർഹരായി. അബുദാബിയിൽ ജോലി ചെയ്യുന്ന മലയാളികളുടെ സംഘടനയായ അബുദാബി ശക്തി തിയറ്റേഴ്സ് ഏർപ്പെടുത്തിയതാണ് അബുദാബി ശക്തി അവാർഡുകൾ 25000 രൂപയും ഫലകവുമാണ് അവാർഡ്.