അബുദാബി മലയാളി സമാജം സാഹിത്യ പുരസ്‌കാരം റഫീക്ക് അഹമ്മദിന്

 

 

 

അബുദാബി മലയാളി സമാജം സാഹിത്യ പുരസ്‌കാരത്തിന് കവിയും ഗാനരചയിതാവുമായ റഫീക്ക് അഹമ്മദ് അര്‍ഹനായി. 25,000 രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.

പ്രശസ്ത കവി വി.മധുസൂദനന്‍ നായര്‍, കാലടി ശ്രീശങ്കരാചാര്യ സര്‍വ്വകലാശാല പ്രോ വൈസ് ചാന്‍സലര്‍ ഡോ.കെ.എസ്. രവികുമാര്‍, കഥാകൃത്ത് ബി.മുരളി, എ.എം മുഹമ്മദ് എന്നിവരടങ്ങിയ സമിതിയാണ് പുരസ്‌കാരനിര്‍ണ്ണയം നടത്തിയത്.

അടുത്ത മാസം അവസാനം അബുദാബിയില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം വിതരണം ചെയ്യുമെന്ന് സമിതി അധ്യക്ഷന്‍ വി.മധുസൂദനന്‍ നായര്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ മലയാളി സമാജം കലാവിഭാഗം സെക്രട്ടറി കെ.വി ബഷീര്‍, കഥാകൃത്ത് ബി.മുരളി എന്നിവര്‍ പങ്കെടുത്തു

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here