വിവിധ സാഹിത്യ ശാഖകളിൽ പ്രവർത്തിക്കുന്നവർക്കും , സാംസ്കാരിക പ്രവർത്തകർക്കും വർഷം തോറും നൽകുന്ന അബുദാബി ശക്തി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.
ശക്തി ടി കെ രാമകൃഷ്ണന് പുരസ്കാരത്തിന് കാസര്‍കോട് എന്‍ഡോസള്‍ഫാന്‍ ദുരിതത്തിനെതിരായ പോരാട്ടത്തിന് തുടക്കംകുറിച്ച സാമൂഹ്യപ്രവര്‍ത്തക എം ലീലാകുമാരിയമ്മ അര്‍ഹയായി. 25,000 രൂപയും ഫലകവും പ്രശസ്തിപത്രവുമാണ് അവാര്‍ഡ്.
വിവിധ സാഹിത്യശാഖകളില്‍, ടി ഡി രാമകൃഷ്ണന് (സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി -നോവല്‍), സി പി അബൂബക്കര്‍ (നദികള്‍ ഒഴുകാത്തത് – കവിത), സുനില്‍ കെ ചെറിയാന് (ഈ ചൂട്ടൊന്ന് കത്തിച്ചുതര്വോ-നാടകം), അഷ്ടമൂര്‍ത്തി (അവസാനത്തെ ശില്‍പ്പം- ചെറുകഥ), നീലന് (സിനിമ, സ്വപ്നം ജീവിതം -വിജ്ഞാനസാഹിത്യം), ഡോ. രാധിക സി നായര്‍ (ബാലസാഹിത്യം) എന്നിവര്‍ അവാര്‍ഡ് നേടി.
ഓഗസ്റ്റിൽ കോഴിക്കോട്ട് നടക്കുന്ന ചടങ്ങിൽ അവാർഡുകൾ വിതരണം ചെയ്യും.