അബുദാബി ശക്തി അവാർഡ് സമർപ്പണം എറണാകുളം ഗവണ്മെന്റ് ഗസ്റ്റ് ഹൗസിൽ നടന്നു. മലയാളസാഹിത്യ മേഖയിലെ സമഗ്രസംഭാവനയ‌്ക്കുള്ള ശക്തി‐ടി കെ രാമകൃഷ‌്ണൻ പുരസ‌്കാരം എം മുകുന്ദന‌് സമ്മാനിച്ചു. പി കൃഷ‌്ണനുണ്ണിയുടെ ‘കേരളം ഒരു ഡോക്യുമെന്ററി’ക്കാണ് നോവല്‍ പുരസ്കാരം. അഹമ്മദ‌്ഖാന്റെ മതേതര ഇതിഹാസം, വിനോദ‌് വൈശാഖിയുടെ കൈതമേൽ പച്ച എന്നിവ കവിതാപുരസ‌്കാരം പങ്കിട്ടു. സുഭാഷ‌് ചന്ദ്രന്റെ ഒന്നരമണിക്കൂറിനാണ‌് നാടകപുരസ‌്കാരം. ജി ആർ ഇന്ദുഗോപന്റെ കൊല്ലപ്പാട്ടി ദയ ചെറുകഥാ പുരസ‌്കാരം നേടി. ഡോ. കെ എൻ ഗണേഷ‌് (മലയാളിയുടെ ദേശകാലങ്ങൾ), ഡോ. വി പി പി മുസ‌്തഫ (കലയും പ്രത്യയശാസ‌്ത്രവും) എന്നിവർ വിജ്ഞാന സാഹിത്യ പുരസ‌്കാരം പങ്കിട്ടു. കെ രാജേന്ദ്രന്റെ ആർസിസിയിലെ അത്ഭുതക്കുട്ടികൾ ബാലസാഹിത്യ പുരസ‌്കാരം നേടി.
സാഹിത്യനിരൂപണത്തിനുള്ള ശക്തി‐തായാട്ട‌് ശങ്കരൻ അവാർഡിന‌് ഡോ. പി സോമൻ അർഹനായി. ഗ്രന്ഥം വൈലോപ്പിള്ളി കവിത. ഇതരസാഹിത്യ മേഖലയിൽ ശക്തി‐ എരുമേലി പരമേശ്വരൻപിള്ള പുരസ‌്കാരത്തിന‌് ഡോ. ജോർജ‌് വർഗീസിന്റെ ആൽബർട്ട‌് ഐൻസ‌്റ്റീൻ ജീവിതം ശാസ‌്ത്രം ദർശനം എന്ന ഗ്രന്ഥം അർഹമായി. സാഹിത്യ വിഭാഗങ്ങളിൽപ്പെട്ട കൃതികൾക്ക‌് ഓരോന്നിനും 15,000 രൂപയും ബാലസാഹിത്യത്തിന‌് 10,000 രൂപയുമാണ‌് അവാർഡുതുക.ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ, എം മുകുന്ദൻ, പ്രഭാവർമ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
Click this button or press Ctrl+G to toggle between Malayalam and English