സി.ജെ. സ്മാരക സമിതിയുടെ റവ. ഡോ. എബ്രഹാം വടക്കേൽ പുരസ്കാരം ഡോ. എം.വി. നാരായണന് പ്രൊഫ. എം. തോമസ് മാത്യു നൽകി. കൂത്താട്ടുകുളം ടൗൺഹാളിൽ ചേർന്ന സമ്മേളനം അനൂപ് ജേക്കബ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു. തോമസ് ചാഴികാടൻ എം.പി. ആമുഖ പ്രഭാഷണം നടത്തി. കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച സി.ജെ. സ്മാരക പ്രസംഗസമിതിയുടെ അധ്യക്ഷൻകൂടിയായ ഡോ. എൻ. അജയകുമാറിനെയും കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച അനഘ ജെ. കോലോത്തിനെയും അനുമോദിച്ചു.
Home ഇന്ന്