മരണം
എന്നെയും കൊണ്ട്
ചുരമിറങ്ങിയ രാത്രി ,
നിന്റെ വാഗ്വാദങ്ങൾക്ക്
എതിര് നിൽക്കാൻ
എന്റെ
നനുത്ത ഓർമ്മകൾ മാത്രം
ബാക്കിയാകും.
അന്ന്
പ്രണയത്തിന്റെ
സ്ഫടിക നേരുകൾ കണ്ട്
നീ വിതുമ്പും.
നിന്റെ
കണ്ണുകളെക്കുറിച്ച് മാത്രം
കവിത എഴുതാൻ പറഞ്ഞ
രാത്രിയെ
നീ ഓർത്തെടുക്കും
കാർമേഘച്ചുരുളിൽ ഒളിപ്പിച്ച
നിന്റെ
കള്ളനോട്ടങ്ങളെയും കാമനകളെയും
കളിപറഞ്ഞത്
നീ ഓർമ്മിക്കും
കരിമഷി പടർപ്പിൽ
തുരുതുരാ ചുംബിച്ച
കാറ്റിനെ
നീ പഴിപറയും
അപ്പോൾ
നിലാവിൽ ഒറ്റക്കിരുന്ന്
പ്രണയാർദ്രമായ
നിന്റെ മിഴികളെക്കുറിച്ചെഴുതിയ
കവിത
കണ്ണാടിയിൽ
മുഖം മിനുക്കും.
അപ്പോൾ
നിലാവിൽ ഒറ്റക്കിരുന്ന്
പ്രണയാർദ്രമായ
നിന്റെ മിഴികളെക്കുറിച്ചെഴുതിയ
കവിത
കണ്ണാടിയിൽ
മുഖം മിനുക്കും.”
കവിത നന്നായി