മുപ്പത്തിയഞ്ചു വയസ്സിൽ താഴെയുള്ള മലയാളത്തിലെ നവാഗത എഴുത്തുകാർക്കായി കാഞ്ഞങ്ങാട് നെഹ്റു കോളേജ് ഈ വർഷം മുതൽ നൽകി വരുന്ന മാമ്പൂ പുരസ്കാരം അബിൻ ജോസഫിന്.
‘കല്യാശ്ശേരി തീസിസ്’ എന്ന കഥാസമാഹാരമാണ് പുരസ്കാരത്തിനർഹമായത്. “കാല്പനികതയും, പുതുകാലം ആവശ്യപ്പെടുന്ന രാഷ്ട്രീയ ബോധവും ഇടകലരുന്ന സൂക്ഷ്മമായ സൃഷ്ടിപരതയും, ഏതു കാലത്തോടും സംവദിക്കാൻ കഴിയുന്ന ആഖ്യാന മേന്മയും അബിൻ ജോസഫിന്റെ കഥകൾക്കുണ്ടെന്നും അവ കാലമാവശ്യപ്പെടുന്ന പ്രതിബോധത്തിന്റെ സൗന്ദര്യം വഹിക്കുന്നവയാണെന്നും “,
സന്തോഷ് ഏച്ചിക്കാനം, അംബികാസുതൻ മാങ്ങാട്, സുധീഷ് ചട്ടഞ്ചാൽ എന്നിവരടങ്ങിയ ജൂറി വിലയിരുത്തി.മാർച്ച് 17 ന് കാഞ്ഞങ്ങാട് കാവ്യോത്സവത്തിന്റെ ഉദ്ഘാടനച്ചടങ്ങിൽ വച്ച് സച്ചിദാനന്ദൻ പുരസ്കാരം സമ്മാനിക്കും.