പ്രശസ്ത നാടകസംവിധായകൻ അഭിഷേക് മജുംദാറിന്റെ ‘ഈദ്ഗാഹ് കേ ജിന്നത്‘ (ഈദ് ഗാഹിലെ ജിന്നുകൾ) എന്ന നാടകം, ജയ് പൂരിലെ ജവഹർ കലാ കേന്ദ്രയിൽ നടന്നു വരുന്ന നവ് രസ് പെർഫോമിങ് ആർട്സ് ഫെസ്റ്റിവലിൽ അവതരിപ്പിക്കുന്നത് ഗുണ്ടകൾ തടഞ്ഞു. ഫെബ്രുവരി 21-നാണു സംഭവം നടന്നത്.
അഭിഷേക് മജുംദാർ 2012-ൽ രചിച്ച ‘ജിൻസ് ഓഫ് ഈദ്ഗാഹ്‘ എന്ന നാടകം കാശ്മീരിനെക്കുറിച്ചാണു പറയുന്നത്. മഹാരാഷ്ട്രയിലെ സെൻസർ ബോർഡിന്റെ അംഗീകാരം നേടിയ നാടകം ലണ്ടനിലെ റോയൽ കോർട്ട് തിയേറ്റർ ഉൾപ്പെടെയുള്ള അന്തർദ്ദേശീയ വേദികളിൽ അവതരിപ്പിച്ച് പ്രശംസ നേടിയിട്ടുള്ളതാണു.
അഭിഷേക് മജും ദാറീന്റെ നാടകത്തിനു നേരെ ജയ് പൂരിലുണ്ടായ ആക്രമണത്തിനെതിരെ ദേശവ്യാപകമായി കലാകാരന്മാരും സാംസ്കാരികപ്രവർത്തകരും പ്രതിഷേധമുയർത്തിയിട്ടുണ്ട്.