അകാലത്തിൽ പൊളിഞ്ഞ അഭിമന്യുവിന് വേണ്ടി ആരംഭിക്കുന്ന അഭിമന്യു മഹാരാജാസ് ലൈബ്രറിയിലേക്ക‌് ശനി, ഞായർ ദിവസങ്ങളിലായി ലഭിച്ചത‌് അയ്യായിരത്തിലേറെ പുസ‌്തകങ്ങൾ. കുസാറ്റ‌് പ്രോ വൈസ‌് ചാൻസലർ ഡോ. ടി ജി ശങ്കരൻ നമ്പൂതിരിപ്പാട‌്, സ്വാതന്ത്ര്യ സമരസേനാനി ഗാന്ധി വേലായുധന്റെ മകൾ യെച്ചു ടീച്ചർ തുടങ്ങി നിരവധി പ്രമുഖർ പുസ‌്തകം നൽകി. സിപിഐ എം റെഡ‌് വളന്റിയർ ക്യാപ‌്റ്റനായിരുന്ന പി കെ രാജുവിന്റെ കുടുംബാംഗങ്ങളും പുസ‌്തകം കൈമാറി.
അഭിമന്യുവിന്റെ പേരിൽ വട്ടവടയിൽ ഒരുങ്ങുന്ന ’അഭിമന്യു മഹാരാജാസ്’ ലൈബ്രറിയിലേക്ക് കോൺഗ്രസ് നേതാവ് വി.എം. സുധീരന്റെ സഹോദരി സുപ്രഭ ശാന്തറാം പുസ്‌തകങ്ങൾ കൈമാറി. ഡി.വൈ.എഫ്.ഐ. ടൗൺ യൂണിറ്റാണ് പുസ്‌തകങ്ങൾ സ്വീകരിച്ചത്. ഡി.വൈ.എഫ്.ഐ. മേഖലാ സെക്രട്ടറി പി.എസ്. സുധീഷ്‌കുമാർ ഏറ്റുവാങ്ങി.ഇന്ന് അങ്കമാലിയിൽനിന്ന‌് പര്യടനം ആരംഭിക്കുന്ന പുസ‌്തക വണ്ടി ഓരോ ബ്ലോക്ക‌് കേന്ദ്രങ്ങളിലുമെത്തി പുസ‌്തകങ്ങൾ ഏറ്റുവാങ്ങി വട്ടവടയിലെ അഭിമന്യു മഹാരാജാസ‌് ലൈബ്രറിയിൽ എത്തിക്കും. പുസ‌്തകങ്ങൾ നൽകാൻ ആഗ്രഹിക്കുന്നവർ 9061858430 എന്ന നമ്പറിൽ ബന്ധപ്പെടണം.