അഭിധ രംഗസാഹിത്യവീഥി: ഡോ. ആര്‍. മനോജ് സ്മാരക സാഹിത്യ പുരസ്‌കാരത്തിന് അപേക്ഷകൾ ക്ഷണിച്ചു

അഭിധ രംഗസാഹിത്യവീഥി ഏര്‍പ്പെടുത്തിയിട്ടുള്ള ഡോ. ആര്‍. മനോജ് സ്മാരക സാഹിത്യ പുരസ്‌കാരത്തിന് കൃതികള്‍ ക്ഷണിക്കുന്നു. 5001 രൂപയും ശില്പവും അടങ്ങുന്നതാണ് പുരസ്‌കാരം. ചെറുകഥാ പുസ്തകത്തിനാണ് ഇത്തവണ പുരസ്‌കാരം ഏര്‍പ്പെടുത്തിയിരിക്കുന്നത്. 2016 ജനുവരിയ്ക്കും 2017 ഡിസംബറിനും ഇടയില്‍ പ്രസിദ്ധീകരിച്ച പുസ്തകങ്ങളാണ് പുരസ്‌കാരത്തിനായി പരിഗണിക്കുന്നത്. രചയിതാക്കള്‍ക്കോ പ്രസാധകര്‍ക്കോ വായനക്കാര്‍ക്കോ പുരസ്‌കാരത്തിനുള്ള കൃതികള്‍ അയയ്ക്കാവുന്നതാണ്.പുസ്തകത്തിന്റെ മൂന്ന് കോപ്പികള്‍ ഡോ. ആര്‍. ഗോപിനാഥന്‍, ശ്രീരാഘവം, എം.ആര്‍.ആര്‍.എ 135, നേതാജി റോഡ്, വട്ടിയൂര്‍ക്കാവ്, തിരുവനന്തപുരം-695013 എന്ന വിലാസത്തില്‍ സെപ്റ്റംബര്‍ 30നകം ലഭിക്കണം,
കൂടുതല്‍ വിവരങ്ങള്‍ക്കായി വിളിക്കുക: 9446180218,9496919832

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here