വ്യത്യസ്തങ്ങളായ ജീവിത സാഹചര്യങ്ങളില്‍ നിന്നാണ് കഥയ്ക്ക് വേണ്ടുന്ന വിഭവങ്ങള്‍ വെള്ളിയോടന്‍ സമാഹരിക്കുന്നത്. സൗമ്യവും ശക്തവുമായ എഴുത്തു ശൈലി കഥാകൃത്ത് കണ്ടെത്തുന്നു. തിരയിളക്കങ്ങളോ കിടിലം കൊള്ളിക്കലുകളോ ഇല്ലാത്ത ചിറ്റോളങ്ങള്‍ മാത്രമുള്ള ഉള്‍നാടന്‍ പുഴപോലെ സ്വച്ഛവും പരന്നതുമായ രീതിയിലാണ് ഇദ്ദേഹം കഥ എഴുതുന്നത്. വൈവിധ്യങ്ങളുടെ ലോകമാണ് വെള്ളിയോടന്‍ കഥകള്‍ക്കുള്ളില്‍ ചേര്‍ത്തുവെക്കുന്നത്. പെറ്റമ്മയും പോറ്റമ്മയും എന്ന ദ്വന്ദത്തെ നിര്‍മ്മിച്ചു നല്‍കുന്ന കഥയാണ് ആയ.
കഥകൾ പേജ് 88, വില 75.
പ്രസാധകർ സൈകതം