ആതിര

 

 

 

 

കാർമുകിൽ പന്തലില്ലാതെ വിണ്ണിൽ
മിഴി പൂട്ടാതെ നിൽക്കുന്നു ആതിര .
മഴചാറും പോലെ നിലാവ് ചൊരിഞ്ഞ്
കരളും കിനാവും നനയ്ക്കയാണ്.
വെയിലുള്ള പകലിൽ വളർന്നതെല്ലാം
താനേ വീണ്ടും തളിർത്തുനിന്നു.
അഴകുള്ളതെന്തും അതിലേറെ അഴകോടെ
വിണ്ണിനെ ആശയാൽ കണ്ടു പ്രാർത്ഥിക്കുന്നു .
അകലെയാണാതിര എന്നറിഞ്ഞാലും
ആ നോക്കിൽ ശോകവും മധുരമായ് മാറി.
തരളമാ മിഴികളീ രാത്രിയെ കരിവാവാക്കാതെ കാക്കുന്നു.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here