ആശ

 

 

 

 

 

തരു നിറയെ കനി വളർന്നൊന്നടർ-

ന്നെങ്കിലെന്നാശിച്ചു പോയി ഞാൻ. 

ആശവറ്റാതാശിച്ചീടുന്നതെന്തുമിനി- 

തെല്ലതിനോടാശയടങ്ങാതടുക്കയില്ല.

കാക്കുന്നു മഴയൊന്നു തഴുകുവാനാ-

ശയോടുലയുന്ന മാവുകൾ. 

പൂക്കുന്ന പൂക്കളോ കൊഴിഞ്ഞിടും-

കാലമേ തെറ്റിച്ചിതറി നീ പെയ്തിടല്ലെ!

മഴവന്നു തഴുകുന്ന ദലമർമ്മരങ്ങളെ 

കാതോർത്തിരുന്നു ഞാനുറങ്ങിയല്ലോ!

ആമരം പൂത്തിതാ പൂക്കൾ വന്നൂ-

മാദ്യമോഹിച്ച മഴകളോ പിറകെ വന്നു.

ആശയില്ലാത്തൊരുടലു പോലാ- 

കന്നിമലരുകളടർന്നു വീണു.

ഞാനാശവറ്റാതുറങ്ങി നിൻ ചോട്ടിലാ-

ശിച്ചൊരുകനിയടർത്തിയതെന്തിനിപ്പോൾ?

ഇനിയോമന്ത്യമില്ലാതൊരാശ മാത്രം , നീ- 

പൂക്കണം കായ്ക്കണം യുഗങ്ങൾ തോറും.!

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English