എന്‍റെ മനസ്സുമരവിച്ചു
ഇന്നെന്‍റെ അംഗുലങ്ങളും മരവിച്ചു
അചുംബിത വചനങ്ങളില്ലാതെ-
ശൂന്യമാമെന്‍അകം….
എന്‍ നാരായത്തില്‍നിന്നുതിരും
വരികളും മുറിഞ്ഞു പോയി
അക്ഷിയില്‍ വിരിയുമാ വര്‍ണ്ണങ്ങള്‍തന്‍
ശോഭയറ്റുപോയി….
അംഘസ്സിനാല്‍ നിഴലിട്ടു
ഈ അഖിലാണ്ഡം
അഹന്തതന്‍ ഖഡ്ഗത്തിനാല്‍
നിണം കൊണ്ട് അംബുരാശി
തീര്‍ക്കുന്നുമീ അചലയില്‍……
താതന്‍റെ അര്‍ദ്ദനമേറ്റ്പിടയുന്നു പുത്രി
പുത്രനാല്‍ മൃതിയൊടുങ്ങുന്നു-
ജന്മത്തിന്‍ ദാതാക്കള്‍….
സാഹോദര്യം മറക്കുന്നു പണത്തിനും
പദവിക്കുമായി….
കങ്കം കടകണ്ണിട്ടു പാറുന്നുമാംസത്തിനായി
വാനില്‍..
ഇരയുടെ രോദനങ്ങള്‍ കേട്ടെന്‍റെ
കര്‍ണ്ണങ്ങള്‍മൂടി…
കണ്ണില്‍നിറയുന്നു ക്രൂരതയുടെ
കാഴ്ചകള്‍…..
എന്തിനായി ചൊരിയുമെന്‍റെ വാക്കുകള്‍…?
ആര്‍ക്കായി കുറിക്കുമെന്‍റെവരികള്‍..?
ചഞ്ചലമിന്നെന്‍റെ മനസ്സും….?