അമാനവന്മാരുടെ മൃഗീയ മനസ്സാണ് , അരികു വൽകൃതര്‍ക്ക് വേണ്ടിയും സമനീതിക്ക് വേണ്ടിയും പോരാടിയതിന്റെ പേരില്‍ ജയിലില്‍ കിടക്കുന്ന രൂപേഷിനും ഷൈനക്കും ആമിയിലൂടെ നല്‍കിയ ‘സമ്മാന’ത്തിലൂടെ പ്രകടമാക്കപ്പെട്ടത്.
അഭിരുചിയുള്ളവരെ കണ്ടെത്തുന്നതിന് വേണ്ടിയുള്ള ഓപ്പണ്‍ ഇന്റര്‍വ്യൂ ആയിരിക്കാം, അമാനവ സംഗമവും ചുംബന സമരവുമൊക്കെ എന്ന് , പിന്നീട് സംഗമങ്ങള്‍ ഒന്നും നടക്കാതിരുന്നതിലൂടെയും ഇപ്പോള്‍ എത്തപ്പെട്ട അവസ്ഥയിലൂടെയും ഊഹിക്കാവുന്നതാണ്.
സ്ത്രീ പുരുഷ സമത്വം വിഭാവനചെയ്തും ഭൂരിപക്ഷ ഫാഷിസത്തിനെതിരെയെന്ന് ധ്വനിപ്പിച്ചു കൊണ്ടും സംഘടിപ്പിക്കപ്പെട്ട ആ സംഗമത്തിലേക്ക് ഫാഷിസ്റ്റ് വിരുദ്ധ പ്രവര്‍ത്തനം നിരന്തരമായി ചെയ്തുവരുന്ന പ്രബല സംഘടനകളെ ക്ഷണിച്ചിരുന്നില്ല എന്നതില്‍നിന്നും, ഏറ്റവും വലിയ അമാവനായവര്‍, അനാഥയെന്ന് പോലും ഗണിക്കപ്പെടാവുന്ന ആമിയോടും മറ്റുപല ആക് റ്റിവിസ്റ്റുകളോടും ചെയ്തതതില്‍ നിന്നും ഇതൊരു മാവോയിസ്റ്റ് / കീഴാള വിരുദ്ധമായ, ഭരണകൂട അനുകൂല ചാരസംഘടനയായിരുന്നോ എന്ന സംശയവും ജനിപ്പിക്കുന്നു. അല്ലെങ്കില്‍, മനസ്സില്‍ അല്പമെങ്കിലും മാവോയിസമോ മാനവികതയോ ഉള്ളവര്‍ രൂപേഷിനോടും ഷൈനയോടുമെങ്കിലുമിത് ചെയ്യുമായിരുനന്നോ ???
കലര്‍പ്പില്ലാത്തതും മനുഷ്യപക്ഷത്തു നില്‍ക്കുന്നതുമായ ആക്റ്റിവിസ്റ്റുകളെയും വിവേകശാലികളും വിദ്യാസമ്പന്നരുമായ ദലിതരെയും കണ്ടെത്തി ലൈംഗിക അടിമകളോ പങ്കാളികളോ (പുരു ഷന്മാരാണെങ്കില്‍ ലഹരിക്ക് അടിമ….) ആക്കി പ്രഖ്യാപിത ലക്ഷ്യത്തില്‍നിന്നവരെ വഴിതിരിച്ചുവിടുകയോ , അല്ലെങ്കില്‍ നാസിസ്റ്റുകളെപോലെ, സ്വത്വബോധം സൂക്ഷിക്കുന്നവരും ഭാവിയില്‍ ഭീഷണിയായേക്കാവുന്നവരുമായവരെ പുനഃക്രമീകരിക്കാന്‍ കഴിയില്ലെങ്കില്‍ ഉന്മൂലനം ചെയ്യുകയോ ചെയ്യുക.
സ്ത്രീസമത്വം, ചുംബനസമരം, അമാനവസംഗമം, രാത്രിയില്‍ പോലും വീട്ടില്‍ തിരിച്ചെത്താന്‍ കഴിയാത്ത തരത്തിലുള്ള രാഷ്ട്രീയ സാമൂഹ്യ പ്രവര്‍ത്തനം എന്നൊക്ക പറഞ്ഞ് വരുമ്പോള്‍ കുടുംബ ത്തില്‍ പിറന്നവര്‍ അവരവരുടെ പെണ്‍കുട്ടികളെ വിലക്കുക എന്നത് മാത്രമാണ് ഇത്തരം ഫാഷിസ്റ്റ് കോര്‍പറേറ്റ് ഏജന്റ്മാരില്‍നിന്ന് കുട്ടികളെയും കുടുംബത്തെയും അതുവഴി സമൂഹത്തെയും രക്ഷപ്പെടാനുള്ള പ്രഥമ മാര്‍ഗ്ഗം. ഡോക്യുമെന്ററിയായിരുന്നുവല്ലോ രൂപേഷ് കുമാറിന്റെ പീഡന വിഹാര കേന്ദ്രം.
ആരോപിക്കപ്പെട്ട കേസുകളിലെല്ലാം ജാമ്യം ലഭിച്ചിട്ടും ജയിലില്‍ കഴിയേണ്ടിവരുന്ന ഷൈനയുടെ മകളായ ആമി, പ്രായപൂര്‍ത്തിയാകുന്നതിനുമുമ്പ് പീഡിപ്പിക്കപ്പെട്ടത് വെളിപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിലും , അതിന്റെ പേരില്‍ പീഡകള്‍ വീണ്ടും ആമിയെ ഭീഷണിപ്പെടുത്തിയതിന്റെ പശ്ചാത്തലത്തിലും, വേണ്ട നടപടിയെടുക്കുമോ മുഖ്യമന്ത്രി ? പ്രതിപക്ഷ നേതാവിന് അടിയന്തിരമായി എന്തെങ്കിലും സംരക്ഷണമോ സഹായമോ ചെയ്യാന്‍ കഴിയുമോ ? മാതാപിതാക്കള്‍ ജീവിച്ചിരിക്കുമ്പോഴും അനാഥരാക്കപ്പെട്ട ആമിക്കും സഹോദരിക്കുംവേണ്ടി ഒന്നും ചെയ്യാന്‍ കഴിയി ല്ലെങ്കിലും നല്‍കപ്പെട്ട ജാമ്യത്തിന്റെ അടിസ്ഥാനത്തില്‍ ജയില്‍ മോചനമെങ്കിലും സാധ്യമാക്കിക്കൊടുക്കാമോ ? ആമിയുടെ മുഖത്തെ പുഞ്ചിരിയും നിലനിന്ന് കാണേണ്ടേ , ഹനാനയെപോലെ , ആമി, സര്‍ക്കാരിന്റെ മകള്‍ അല്ലെങ്കിലും ?