കവിതയിൽ അലമുറകളില്ലാതെ പണിയെടുക്കുന്ന ഒരു കവിയുടെ കവിതകൾ. പ്രകൃതിയും ,പ്രപഞ്ചവും ,ജീവിതവും കടന്നു വരുന്ന കവിതകൾ
ലോകത്തിന്റെ കേന്ദ്രം മനുഷ്യനാണെന്നും സാഹിത്യം മനുഷ്യനെപ്പറ്റി മാത്രമേ ആകാവൂ എന്നുമുള്ള കടും പിടുത്തങ്ങളേ തകർക്കുന്ന രചന രീതി ,പ്രമേയ സ്വീകരണം
“മനുഷ്യകേന്ദ്രിതമായ സ്വത്വബോധത്തെയും ലോകബോധത്തെയും കാലബോധത്തേയും തകര്‍ക്കുകയും പ്രപഞ്ചത്തിലെ സകലത്തിനും ബാധകമായ സ്വത്വബോധവും ലോകബോധവും കാലബോധവും പകരം പ്രതിഷ്ഠിക്കുകയുമാണ് അരനൂറ്റാണ്ടുകാലത്തെ കാവ്യജീവിതംകൊണ്ട് ഈ കവി മുഖ്യമായും ചെയ്തത്. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ചെറുതുകളുടെയും പ്രാണിവര്‍ഗ്ഗങ്ങളുടെയുമൊക്കെ നിരന്തര സാന്നിദ്ധ്യത്തിന്റെ അടിസ്ഥാന കാരണം ജയശീലന്‍ മാസ്റ്ററുടെ കവിത പുലര്‍ത്തുന്ന വ്യത്യസ്തമായ ഈ ബോധത്രയമാണ്.”- പി. രാമന്‍
Click this button or press Ctrl+G to toggle between Malayalam and English