ആമ

 tortoise

 

സൂക്ഷിച്ചു നോക്കൂ
എനിക്കൊരു ആമയുടെ
ഛായ ഇല്ലേ.?

ചുറ്റും കണ്ടും കേട്ടും ഒരിലയനക്കത്തിൽ
തന്നിലേക്കു ചുരുങ്ങിപ്പോകുന്ന
ഒരു ആമയുടെ?

പുറത്തു പുര കത്തുന്നുണ്ട്,
ഇഷ്ടമുള്ളതു
തിന്നതിന്റെ പേരിൽ-

അവർക്കെതിരെ
എഴുതിയതിന്റെ പേരിൽ
ചോര പെയ്യുന്നുണ്ട്.
മതത്തിന്റെ പല തൊഴുത്തിൽ
നമ്മളെ മാറ്റി കെട്ടുവാൻ അവരെത്തിക്കഴിഞ്ഞു.

എന്നിട്ടും
കയ്യും തലയും
പൂഴ്ത്തിവെക്കുന്ന
ഒന്നാം തരം ഒരു
ആമയാണു ഞാൻ.

വായനക്കാരാ ,
ഇപ്പോഴാണു ശ്രദ്ധിക്കുന്നതു
താങ്കൾക്കും എന്നെ പോലെ
ഒരാമയുടെ ഛായ.

 

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English