കേരളത്തിലെ ജൂതന്മാരിലെ സവർണ്ണാവർണ്ണഭേദങ്ങൾ ബോധ്യപ്പെടുത്തുന്ന നോവലാണ് സേതുവിൻറെ ആലിയ. ഇസ്രായേലിലേക്കുള്ള ജൂത തിരിച്ചു പോക്ക്. ഇതൊരു ചരിത്ര ഗ്രന്ഥമല്ലെന്ന് ‘ ആലിയ’ യുടെ ആമുഖത്തില്‍ സേതു പ്രസ്താവിക്കുന്നുണ്ടെങ്കിലും ചേന്ദമംഗലം ഗ്രാമത്തിലെ യഹൂദരുടെ സാമൂഹിക ജീവിതം വരച്ചു കാട്ടുകയാണിവിടെ. തലമുറകളായി ഇവിടെ ജനിച്ചു വളര്‍ന്ന ഒരു ജനത, കേട്ട് കേള്‍വി മാത്രമുള്ള ഒരു വാഗ്ദത്ത ഭൂമിയിലേക്ക് പറിച്ചു നടുമ്പോള്‍ അതു വരെ ജീവിച്ച ഭൌതിക/സാംസ്‌കാരിക/സാമൂഹിക സാഹചര്യങ്ങളെ, അവർ നേരിട്ടതെങ്ങിനെ എന്ന വസ്തുതാപരമായ സാഹചര്യങ്ങളാണ് ആലിയ എന്ന നോവലിൽ സേതു വിശദീകരിക്കുന്നത്
തീര്‍ത്തും അപരിചിതമായ മരുഭൂമിയിലേക്ക് ഒരു പലായനം എങ്ങനെ ആണ് അവര്‍ നേരിട്ടത് ? കുടിയേറ്റത്തിനു ശേഷം കുടിയേറിയ വ്യക്തി ഇവ എങ്ങനെ പുതിയ ജീവിത സാഹചര്യങ്ങളോടു പോരുത്തപെട്ടു ? ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ ആയി ഇവിടെ ഒന്നും അവശേഷിക്കുന്നില്ല.
പാലക്കാട് ഗവ. വിക്ടോറിയ കോളജ്, തിരുവനന്തപുരം വിമൻസ് കോളജ്, തൃപ്പൂണിത്തുറ ആർഎൽവി എന്നിവടങ്ങളിൽ ദീർഘകാലം ഇംഗ്ലിഷ് അധ്യാപികയായിരുന്ന കാതറിൻ തങ്കമ്മയാണ് സേതുവിൻറെ ആലിയ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തത്.ഹാർപർ കോളിൻസ് ആണ് പ്രസാധകർ