ആദ്യാനുരാഗം …

 

 

 

 

 

ആശകൾ പൂക്കുമീ വഴിത്താരയിൽ
ആദ്യമായ് നിന്നെ ഞാൻകണ്ടു…
ആദ്യാനുരാഗ കുളിർപ്പൊയ്കയിൽ
ആർദ്ദ്രമായ് ഞാനന്നലിഞ്ഞു.
ആയിരത്തിരി പൂക്കും കാവിലെങ്ങും
ആയിരവല്ലിതൻ ശോഭയോടെ
ആവണിമാസത്തിൻ കാന്തിയേറും
ആ മുഖം മാത്രംവിടർന്നു….
ആലിലയാടുന്ന താളങ്ങളിൽ
ആടിയുലയുന്നെൻ മാനസ്സമായ്
ആദ്യാനുരാഗ പാതയോരം
ആരാരുമറിയാതെ ആരവമില്ലാതെ
ആമുഖംകാത്തു ഞാൻ നിന്നു….
ആദ്യാഭിലാഷത്തിനായിരം വർണ്ണങ്ങൾ ചാർത്തി
ആദ്യവാസന്തപൂക്കളുമായ്
ആ വഴിയോരം നീയന്നു വന്നു…
ആശകൾ പൂക്കുമാ വഴിത്താരയിൽ
ആദ്യമായ്നിന്നെ ഞാൻകണ്ടു…
ആ അധരത്തിൻ വിതുമ്പലിൽ ഞാനലിഞ്ഞു
ആ മിഴികൾ തൻമൊഴികളിൽ ഞാനറിഞ്ഞു
ആ ഹൃദയത്തിൻ കോവിലിൽ ഞാനെന്നറിഞ്ഞു..
ആദ്യാനുരാഗ കുളിർ പൊയ്കയിൽ
ആർദ്ദ്രമായ്ഞാനന്നലിഞ്ഞു….

 

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English