ആടുജീവിതത്തിലെ മുഖ്യ കഥാപാത്രമായ നജീബിന്റെ ജീവിതത്തില്‍ കഥാകാരൻ എത്തി.
നജീബിന്റെ മകളുടെ വിവാഹത്തിനു എത്തിയ ആടുജീവിതത്തിന്റെ കഥാകാരനെ കഥാപാത്രം സ്നേഹത്തോടെ സ്വീകരിച്ചു. കൊല്ലം സ്വദേശിയായ നജീബിന്റെ ജീവിതത്തെ ആസ്പദമാക്കിയാണു ബെന്യാമിന്‍ ആടുജീവിതം എഴുതിയത് . മലയാളത്തിലെ എക്കാലത്തെയും വായിക്കപ്പെട്ട നോവലുകളിൽ ഒന്നായി അത് മാറി.നജീബിന്റെ മകളുടെ വിവാഹത്തിന് എഴുത്തുകാരൻ എത്തിയപ്പോൾ കഥയും ജീവിതവും ഒത്തുചേരുന്ന അപൂർവ നിമിഷമായി അത്. അടുജീവിതത്തിനെ അടിസ്ഥാനമാക്കി പൃഥ്വിരാജ് നായകാനാവുന്ന സിനിമ അണിയറയിൽ ഒരുങ്ങുന്ന സമയം കൂടിയാണിത്.