പൊട്ടിത്തെറിക്കാതിരുന്നത് കൊണ്ട്
മഴയെത്ര കൊള്ളേണ്ടി വന്നു
വീര്യത്തിനല്ലാതെ വീണ്ടും
വെയിലിലെത്രകിടക്കേണ്ടി വന്നു
പോയൊരാഘോഷത്തിൽ
പൊട്ടാതെ പാഴായ് വിലയ്‌ക്കൊത്തില്ലെന്നു
വെറും പിരാക്ക് വേറെയും
പടക്കങ്ങൾതന്നെ വിവിധ തരങ്ങളിൽ
ഉച്ചവും നീചവുമായ ശബ്ദങ്ങളിൽ പൊട്ടുന്നതെന്ന്മുന്നോടിയായ് വിധി .
കൂടാതെ ഉച്ചത്തിൽപൊട്ടുന്ന തരത്തിൽ നീചനും നീചത്തിൽ ഒച്ചയോടെ
പൊട്ടി തെറിക്കുന്നതും.
എങ്ങനെ കേട്ടാലും പറയുന്നോർക്കിമ്പം ഉച്ചത്തിലുള്ളവ തന്നെ
പടക്കത്തെപ്പറ്റിപ്പറയുമ്പോൾ വിലയിലല്ലകാര്യം
പൊട്ടുന്നതിൽ,പൊട്ടിയാൽ തീരുന്നകാര്യം
ഉച്ചത്തിലാണെങ്കിൽ ഗംഭീരം
പൊട്ടാതെകിടന്നാൽ പൊട്ടനായ് നനഞ്ഞും ഉണങ്ങിയും
പാഴായിട്ടിങ്ങനെ …ഒരുനാളും പൊട്ടാതെ