യമയുടെ കഥകൾ പെണ്ണെഴുത്തിൻ്റെ
ഉടലാട്ടമെഴുത്തിലേക്കുള്ള വഴി ത്തിരിവാണ്.
പെൺ വിഷയി ഉണ്ടാകുന്നത് സാമൂഹ്യ
വ്യവഹാരക്കളത്തിൽ അവതരണം വഴിയാണ് എന്ന് ജൂഡിറ്റ് ബട്ട്ലർ
ലിംഗം(sex) പ്രകൃതിദത്തവും ലിംഗ പദവി(Gender) വ്യവഹാര നിർമ്മി തിയുമായി കാണുന്ന ഈ കാഴ്ചപ്പാടിൽ പ്രകൃതി – സംസ്കൃതി ദ്വന്ദ്വ ക്കാഴ്ചയു ണ്ട്.
കാരെൻ ബാരദിൻ്റെ ക്വിയർ അവതര ണാത്മകത(Queer performativity) എന്ന
സങ്കൽപ്പം ദ്വന്ദ്വങ്ങൾക്കിടയിൽ ഇടനിലകളെയും ഉഭയമാർഗ്ഗങ്ങളെയും കണ്ടെത്തുന്നു (1)പ്രകൃതി – സംസ്കൃതി
ദ്വന്ദ്വം സ്ത്രീ x പുരുഷൻ, മൃഗം X മനുഷ്യൻ, പ്രാകൃതർ x ആധുനികർ ,അന്ത:സ്സാരം X രൂപം, വസ്തുX ആത്മാവ്, സഹജം X ആർജിക്കുന്നത് എന്നീ വിഭജനങ്ങൾക്ക് വഴിതെളിക്കുന്നു.ഇത് പല അസമത്വങ്ങളിലേക്ക് വഴിതെളിക്കുന്നു.
വിഷയിയുടെ ആവിർഭാവം ഒരേ സമയം
ഭൗതികവും ജൈവീകവും വ്യവഹാരി കവും ആണ്.
സ്റ്റേസി അലൈമോവിൻ്റെ ഭൗതിക സ്ത്രീവാദ കാഴ്ചപ്പാടിൽ ശരീരപ്പകർച്ച
(Transcorporeality) ശരീരവും പ്രകൃതിയും തമ്മിലുള്ള ഉഭയദിശാ പോക്കുവരവുകളെ കുറിക്കുന്നു.(2)
ജീവശ്വാസം സസ്യജന്തുജാലങ്ങളുമായി പങ്കിടാതെ ജീവനില്ല ബാക്ടീരിയ ഇല്ലെങ്കിൽ ചയാപചയം നടക്കില്ല.
ലിംഗ പദവിയുടെ അധിനിവേശാത്മകത
(Coloniality of gender)
രാഷ്ടീയാധികാരത്തിൻ്റെ അധിനിവേശ ത്തിനോടൊപ്പം പ്രകൃതി, ദൈവാനുഭവം,
ജ്ഞാനം, ധർമ്മം, ലിംഗ പദവി, ലൈംഗികത, സംസ്ക്കാരം എന്നിവയുടെ
അധിനിവേശവും സംഭവിക്കുന്നു.
ബ്രാഹ്മണാധിനിവേശം ലൈംഗിക കോളനികൾ സ്ഥാപിച്ചിട്ടുണ്ട്. മേൽജാതി പുരുഷന് വഴങ്ങാതിരിക്കുകയും മാറുമറയ്ക്കുകയും ചെയ്യുന്നവരെ കൊല്ലാം.
ജാതി വ്യവസ്ഥ സാമൂഹ്യ വേദിയിൽ ഉച്ചനീച ശ്രേണിയുടെ അവതരണവ്യവസ്ഥ സൃഷ്ടിച്ചിട്ടുണ്ട്. ഓരോ ജാതി ശരീരത്തിനും പ്രത്യേക ചലനരീതികളും ശരീര മുദ്രകളും ഭാഷണ രീതികളും.
പതിനഞ്ചാം നൂറ്റാണ്ടോടെ യൂറോപ്യൻ അധിനിവേശം തുടങ്ങി. മിഷ്യനറി ആധുനികത ലൈംഗികതയെ പാപമാക്കി. വിക്ടോറിയൻ സദാചാരം ഒറ്റയിണ സമ്പ്രദായവും ഭിന്ന ലൈംഗികതയും തന്ത വഴി ദായക്രമവും മാതൃകയാക്കി.
പൊട്ടിയാട്ടങ്ങളും ശീവോതിയാട്ടങ്ങളും
ബ്രാഹ്മണ പുരുഷ മേൽക്കോയ്മ മെരുക്കമുള്ള ശീവോതികളെയും മെരുക്കമില്ലാ പൊട്ടികളെയും സൃഷ്ടിച്ചിട്ടുണ്ട്.
കഥകളി, കൂടിയാട്ടം, മോഹിനിയാട്ടം, ഭരതനാട്യം എന്നീ ക്ലാസിക്കൽ കലകളിൽ മിനുക്കായി ശീവോതി വരുന്നു. സിംഹിംക, നക്രതുണ്ഡി, പൂതന, താടക എന്നീ അശ്രീകര ഭീകരി
കളായി പൊട്ടി വരുന്നു.
സർപ്പം തുള്ളൽ, തുമ്പിതുള്ളൽ, മലയിക്കൂത്ത്, മുടിയാട്ടം, മുടിയേറ്റ്
,ഒപ്പന, മാർഗ്ഗംകളി, കരിനീലിയാട്ടം എന്നിവയിൽ തനിയായും
കണ്ണ്യാർകളി, പൊറാട്ടുനാടകം ,മുച്ചിലോട്ട് ഭഗവതിത്തെയ്യം, മാക്കപ്പോതിത്തെയ്യം എന്നിവയിൽ കൂട്ടായും പെൺ അവതരണങ്ങളുണ്ട്
കീഴാളദേവതമാരെ സംസ്കൃതവത്ക്കരിച്ച് പ്രതീകാത്മക കീഴാളഹത്യയായ അസുര നിഗ്രഹത്തി
നുള്ള ക്വട്ടേഷൻ സംഘമാക്കുന്നു
വചനവും അവതരണവും
‘ആദിയിൽ വചനം ഉണ്ടായി.വചനം
ദൈവത്തോടു കൂടി ആയിരുന്നു’
ബൈബിളിൽ വചനം(പ്രപഞ്ച ക്രമം –
യുക്തി, പ്രപഞ്ച ചൈതന്യം) മാംസം ആകുന്നതാണ് ദൈവാവതാരം. ഈ വചന കേന്ദ്രിതവ്യവഹാരങ്ങളെപാഗൻ – സ്ത്രീ വ്യവഹാരങ്ങൾ വെല്ലുവിളി യ്ക്കുന്നു.
വചനവും മാംസവും ഇടകലരുന്നു. ദൈവീക മാംസവും ശരീരബദ്ധ-ലോക ബദ്ധ വചനവും ആയി മാറുന്നു.
ഉദാത്ത ദൈവാനുഭവം നിശ്ചലവും ധ്യാനാത്മകവും ചിട്ടയുള്ളതും അമൂർത്തവുമാണ്.
പാഗൻ ദൈവാനുഭവം മൂർത്തവും ചലനാത്മകവും ചിട്ടതെറ്റിക്കുന്നതും ആണ്
ബ്രഹ്മവിദ്യ അതീത വിദ്യയാണ്. ശരീരം അശുദ്ധവും അവിദ്യാകേന്ദ്രവും ആണ്. യൂറോപ്യൻ ആധുനികതയുടെ കാർട്ടീഷ്യൻ വിഷയിലോകത്തിൽ നിന്നും വേറിട്ടു നിൽക്കുന്നു. ലോകവീക്ഷണമാണ് പ്രധാനം. ലോകബോധവും ലോകാനുഭവവും അല്ല. ശരീരം പാപ ജഡമോ യുക്തിരഹിത വികാര സ്ഥാനമോ ആണ്.
പാശ്ചാത്യ പ്രബുദ്ധതാ പദ്ധതിയിൽ പ്രബുദ്ധത(Enlightenment) പ്രകാശശാസ്ത്ര പരമായ(optical) രൂപ കമാണ്. ഒപ്ടിക്സ് ഇന്ന് ഹാപ്ടിക്സിന് വഴിമാറിയിരിക്കുന്നു. സ്പർശക്കാഴ്ചയാണ് ഹാപ്ടിക്സ്(Haptics) കാഴ്ചയും കേൾവിയും സ്പർശമായി ശരീരത്തിലുടനീളം പകരുന്നു.
വാക്കും ശരീരാവതരണവും
സാഹിത്യ വിദ്യയും അവതരണവിദ്യയും തമ്മിൽ പാരസ്പര്യം ഉണ്ട്.
മിമിക്രി ശബ്ദാവതരണമാണ്. മിണ്ടാട്ടം
മൈമിംഗ് ആംഗ്യാവതരണമാണ്.
മിണ്ടാതാട്ടം.
കാരിക്കേച്ചർ രൂപാവതരണം ആണ്.
ലകാൻ ഭാഷയിലേക്ക് ശിശു പ്രവേശിക്കുന്ന ഘട്ടത്തെ പ്രതീകാത്മക ക്രമം എന്നു വിളിയ്ക്കുന്നു. അതിനു മുമ്പ് കരച്ചിൽ, ചിരി എന്നീ ആംഗ്യങ്ങൾ(Gestures) വഴിയാണ് വിനിമയം. അത് പിന്നീടും തുടരുന്നുണ്ട്. മിണ്ടാട്ടവും മിണ്ടാതാട്ടവും തമ്മിൽ കെട്ടുപ്പിണഞ്ഞു കിടക്കുന്നു.
ചൊൽ- ആട്ടപ്പകർച്ചകൾ
വാക്കും അവതരണവും തമ്മിലുള്ള പാഠപ്പകർച്ചകൾ സി.വി.രാമൻപിള്ള, സി.അയ്യപ്പൻ, എൻ.എസ്.മാധവൻ എന്നിവരിൽ കാണാം.
യുദ്ധം, മല്ലയുദ്ധം, സഞ്ചാരങ്ങൾ, എന്നിവ വഴി ശരീരാവതരണം ഭാഷയിൽ സി.വി. കൊണ്ടുവരുന്നു.
പ്രേതപ്പകർച്ച വഴിയാണ് സി.അയ്യപ്പൻ കഥകളിൽ മാറാട്ടം
എൻ.എസ്.മാധവൻ്റെ കഥകളായ ഹിഗ്വിറ്റ, കത്തിയേറ് ,തിരുത്ത്, പുലപ്പേടി, കാർമെൻ ,അനുഷ്ഠാനഹത്യകൾ, നാലാംലോകം
എന്നിവയിൽ ശരീരാവതരണം കഥകളെ ചൊല്ലിയാട്ടങ്ങളാക്കുന്നു.
ലളിതാംബിക അന്തർജനം, കെ. സരസ്വതിയമ്മ, മാധവിക്കുട്ടി, രാജലക്ഷ്മി, മാനസി, നളിനി ബേക്കൽ, സാറാ ജോസഫ്, ചന്ദ്രമതി, ഗ്രേസി, അഷിത, ഗീതാ ഹിരണ്യൻ, പ്രിയ എ.എസ്.എസ്.സിതാര ,കെ. രേഖ, ഇന്ദുമേനോൻ ,ധന്യാ രാജ്, ശ്രീബാല
കെ.മേനോൻ ,ജിസാ ജോസ് എന്നിവർക്കു ശേഷം യമ കുതിച്ചു ചാട്ടം നടത്തുന്നുണ്ട്.
ഭാഷയും അവതരണവും തമ്മിലുള്ള പകർച്ച, അടിത്തട്ടിലെ മനുഷ്യ ജീവിതത്തിൻ്റെ സൂക്ഷ്മനിരീക്ഷണം, സാഹിത്യ പരതയില്ലാത്ത ആഖ്യാനരീതി,
തനതായ ഭാഷാരീതി എന്നിവയാണ്
യമയുടെ കഥയെഴുത്തിൻ്റെ വ്യത്യാസങ്ങൾ
ഒന്നാമാൾ ഏകവചനം(First person singular) ആയി കഥ പറയുമ്പോൾ അകം ലോകം കഥയിലേക്ക് കൊണ്ടു വരാം. സാക്ഷീ ഭാവത്തിൽ രണ്ടാമാൾ കാഴ്ചപ്പാടിൽ സാക്ഷീ ഭാവത്തിൽ പുറം ലോകം കൊണ്ടു വരാം. ഈ രണ്ടു രീതികളും യമ ഔചിത്യത്തോടെ ഉപയോഗിക്കുന്നു.
പെണ്ണെഴുത്തിൻ്റെ സമകാലീനത ജേർണ്ണലിസ്റ്റിക് റിയലിസവും ഇന്ദുമേനോൻ്റെ മെലോ ഡ്രാമ സാഹിത്യ ശൈലിയുമാണ്. മാധവിക്കുട്ടിയുടെ നാട്ടു പേച്ചും കൊണിച്ചിലുകളും പ്രിയ എ.എസിലും ഗീതാ ഹിരണ്യനിലും വഴിമുട്ടി നിൽക്കുന്നു.
മൂർത്ത അസ്തിത്വ സന്ദർഭത്തിൻ്റെ തീ വ്രതയിലാണ് സി വി രാമൻപിള്ള യുടെയും ആശാൻ്റെയും ഇടശ്ശേരി യുടെയും ചൂടും ചൂരും ഉള്ള ചിന്ത ഉണ്ടാകുന്നത്. ആനന്ദ് മൗലിക ചിന്തയില്ലാതെ വായിച്ചവ ഛർദ്ദിച്ചു വെയ്ക്കുന്നു.
മേതിൽ രാധാകൃഷ്ണനും അടിമപ്പറ്റങ്ങളും വിചിത്ര യുക്തിയും ഉക്തി വൈചിത്ര്യവും കൊണ്ട് തരികിട
കാണിയ്ക്കുന്നു.
ജീവിത സന്ദർഭത്തിൻ്റെ സൂക്ഷ്മ ഗതികളെ നിരീക്ഷിക്കാനുള്ള കഴിവില്ലായ്മയിൽ നിന്നാണ് സൗന്ദര്യവത്ക്കരിക്കാനും ഗൂഢവത്ക്കരിക്കാനും ഉള്ള ശ്രമങ്ങളുണ്ടാക്കുന്നത്.
ആവിഷ്ടകളാണ് യമയുടെ കഥാപാത്രങ്ങൾ. നൃത്ത- ചിന്താവിഷ്ടർ
ചിന്താവിഷ്ടയായ സീതയുടേത്
ധ്യാനസ്ഥഇരിപ്പാണ്.
എരിപൊരിസഞ്ചാരികളാണ് യമയുടെ
കഥാപാത്രങ്ങൾ
ഇരിക്കപ്പൊറുതി, കിടക്കപ്പൊറുതി, നിൽക്കപ്പൊറുതി എന്നിവയില്ലാത്തവർ.
ഒരേ സമയം സഞ്ചാരങ്ങളെ പിന്തുടരുമ്പോഴും ആന്തരികതയിലേക്കുള്ള എക്സ്റേ കണ്ണുകൾ യമ ചിമ്മുന്നില്ല
യമയുടെ കഥകളെ തീയേറ്റർ രൂപാന്തരം വരുത്തിയാൽ മൈമിംഗ് ആക്കാനാവും.
യമയുടെ അവതരണങ്ങളിൽ ഇരട്ട(Double), അപരം(Other) പ്രേതാത്മക ഇരട്ട(Dopplerhanger) എന്നിവയില്ല.
അപരരായിത്തീരൽ, സ്ത്രീയായിത്തീരൽ, മൃഗമായിത്തീരൽ എന്നീഡെല്യൂസിയൻ സങ്കൽപ്പങ്ങൾക്കിവിടെ പ്രസക്തിയില്ല
ആധുനികാനന്തര ചിന്തയുടെ താക്കോൽ വാക്ക് അപരതയാണ്.
സ്വത്വ- അപര ബന്ധത്തിൽ പരസ്പരം ലയിക്കാതെ നിലനിൽക്കുന്ന പങ്കിടലിൻ്റെ രീതിയിൽ കൂടെ ആയിത്തീരലേയുള്ളൂ. സ്വത്യാപര ഉഭയമാർഗ്ഗമേയുള്ളൂ.
ചുടലത്തെങ്ങ്
ഈ കഥയിൽ അനൈച്ഛിക ചേഷ്ടകളും ഐച്ഛിക വൃത്തികളും ഒത്തുചേരുന്നു. മിണ്ടാട്ടങ്ങളും മിണ്ടാതാട്ടങ്ങളും
ഇടത്തരക്കാരിയായ പെൺകുട്ടിയുടെ അകം – പുറം സഞ്ചാരങ്ങളിലാണ് കഥാ ചുരുൾ.
പെൺകുട്ടിയും അമ്മയും സോദരനും
ഒത്തു കഴിയുന്നു.
അമ്മയുടെ സ്വർണ്ണമാല കിട്ടാനുള്ള പിടിവലിയ്ക്കിടയിൽ സോദരൻ അറിയാതെ അമ്മയുടെ മരണ കാരകനായി. അയാൾ നാടുവിട്ടു.
പെൺകുട്ടി ഒറ്റയ്ക്കായി .കടയിൽ ജോലി കിട്ടി.
ചുടല തെങ്ങ് അമ്മയോടുള്ള കടത്തെ ഓർമ്മിപ്പിച്ചു. സ്വർണ്ണക്കടയിൽ ചെന്ന് വിൽപ്പനക്കാരൻ യുവാവിനെ പറ്റിച്ച് മാല കട്ടു .അയാൾ വഴിയിൽ വെച്ച് അവളെ ചീത്ത പറഞ്ഞു. അവൾ ബോധംകെട്ടു .അവൻ അവളെ ആശുപത്രിയിലാക്കി. പിന്നെ വീട്ടിലും അവൾ മാല തിരിച്ചുനൽകി.
സിനിമാ തീയേറ്റർ
ഭരണക്കൂട്ടത്തിന് ആട്ടപ്രകാരം ഉണ്ട്. ചിഹ്നങ്ങളും ആംഗ്യങ്ങളും കാവൽനായ്ക്കളും പിണിയാളുകളും
സിനിമാ തീയേറ്റർ രാഷ്ട്രീയാവതരണത്തിൻ്റെ വേദിയാവുന്നു.
ലൈംഗികത്തൊഴിലാളിയായ ദരിദ്ര സ്ത്രീ രോഗിയായ അമ്മയോടൊപ്പം
തിരുവനന്തപുരത്തെ ചേരിയിൽ പാർക്കുന്നു. മക്കൾ പുവർ ഹോമിലാണ്.
സിനിമാ തീയേറ്ററിലാണ് കസ്റ്റമറെ സിനിമയ്ക്കിടയിൽ രതി പൂർത്തി വരുത്തേണ്ടത്. കസ്റ്റമർക്കടുത്ത് അവളിരുന്നു. സിനിമയ്ക്കു മുമ്പ്
ദേശീയഗാനം തുടങ്ങി. എഴുന്നേറ്റു നിൽക്കണമെന്ന് അവൾക്കറിയില്ല.
കസ്റ്റമറും എഴുന്നേറ്റില്ല.
പിണിയാളുകൾ വന്ന് രണ്ടു പേരെയും വിരട്ടി .ഇൻറർവെല്ലിന് കസ്റ്റമറെ കണ്ടില്ല. അയാൾ ടിക്കറ്റുകഷണം സീറ്റിൽ പൊതിഞ്ഞുവെച്ചിരുന്നു. കുടെ ചെറു യന്ത്രവും ഉണ്ട്. അവൾ പിമ്പിനെ കണ്ട് ടിക്കറ്റുകഷ്ണം കൊടുത്ത് പണം വാങ്ങി. ചെറു യന്ത്രം ഇയർ ഫോണായിരുന്നു. കസ്റ്റമർ മൂകനും ബധിരനുമാണ്.
കഥയിൽ സ്ത്രീയുടെ ചിന്തകളും ചേഷ്ടകളും ചേർന്നു നിൽക്കുന്നു.
ദേശീയതാരാഷ്ട്രീയം അർദ്ധ പൗരൻമാരുടെ ദൈനംദിന ജീവിതത്തിൽ ഇടപ്പെടുന്ന മരണ രാഷ്ടീയമായി മാറുന്ന സംഭവത്തെ ട്വിസ്റ്റുകളോടെ സൂക്ഷ്മമായി ചൊല്ലിയാടുന്നു
ഒരു വായനാശാലാ വിപ്ലവം
ഈ കഥയിൽ ലിംഗ-ജാതി സംഘർഷങ്ങളുടെ സൂക്ഷ്മ നാടകം നടക്കുന്നു.
ദാമോദരൻ നായർ ആയതു കൊണ്ട് ലീലാമ്മയുമായുള്ള പ്രേമത്തിൽ നിന്ന് പിൻ വാങ്ങി. കാലം കഴിഞ്ഞു.ലീലാമ്മ വിധവയും അമ്മയുമാണ്.ദാമോദരൻ പഞ്ചായത്തു പ്രസിഡണ്ടും ലീലാമ്മ ലൈബ്രറിയിൽ ചെന്ന് പുസ്തകങ്ങളെടുത്ത് വായിച്ച് ചർച്ച ചെയ്യും.മറ്റു പെണ്ണുങ്ങളും വായിച്ചുതുടങ്ങി. പഞ്ചായത്ത് പുതു വായനാശാലക്കെട്ടിടം പണിതു. അത് ഷോപ്പിംഗ് മാളാക്കി മാറ്റാൻ പ്രസിഡണ്ടും കൂട്ടരും കൈക്കൂലി വാങ്ങി.
ലീലാമ്മ ലൈബ്രറിയ്ക്കായി ഒറ്റയാൾ – ഒറ്റ ദിവസ സമരം നടത്തി.
ഒരു ദിവസം ദാമോദരന് പുറത്തിറങ്ങിയപ്പോൾ തൂറാൻ മുട്ടി. അയാൾ മതിലു പൊളിഞ്ഞുകിടക്കുന്ന ലീലാമ്മയുടെ പുരയിടത്തിൽ കേറി. കനം കുറച്ചു. അടിവസ്ത്രം നഷ്ടപ്പെട്ടു.
ലീലാമ്മ അതുകണ്ടു. അടി വസ്ത്രം തൊണ്ടിമുതലായി കണ്ടെടുത്തു. ഇതു വെച്ച് ലീലാമ്മ ദാമോദരനെ വിരട്ടി .ദാമോദരനും കൂട്ടരും സമരം നടത്തി ലൈബ്രറി വീണ്ടെടുത്തു.
മലയാളത്തിലെ മികച്ച സ്ത്രീപക്ഷ രാഷ്ടീയ ആക്ഷേപഹാസ്യകഥയാണിത്
പോസ്റ്റ്മാൻ്റെ മകൾ
ഈ കഥയിൽ ലിംഗ പരവും ജാതീയവുമായ വ്യവഹാരങ്ങളും ദളിത് പെൺകുട്ടിയുടെ അകം – പുറം ജീവിതങ്ങളുടെ പോക്കുവരവുകളും തമ്മിലുള്ള ബന്ധത്തെ എഴുതുന്നു.
ഈ പെൺകുട്ടിയുടെ വിചാരങ്ങളും ചര്യ
കളുമാണ് കഥയുടെ ചുരുൾ.നിവരുകയും ചുരുളുകയും ചെയ്യുന്ന ചുരുൾ.
ഫോട്ടോയെടുപ്പ് നടപടി ക്രമം, നിജ ജീവിതവും ഫോട്ടോ ഗ്രാഫിക് ഇമേജും തമ്മിലുള്ള ദൂരം, പോസ്റ്റ്മാൻ്റെ മരണം, അനുഷ്ഠാന കണ്ണോക്ക്, വീടിനു പിറകിലെ പുരയിടത്തിലെ ചെറുപ്പക്കാരുടെ മദ്യപാന സദസ്, അതിലെ പാമ്പുപിടുത്തക്കാരനായ യുവാവുമായുള്ള വിനിമയങ്ങൾ എന്നീ സംഭവങ്ങളും അവ ഓർമ്മകളും അനുഭവങ്ങളും പ്രതീക്ഷകളും സൃഷ്ടിക്കുന്ന അനുഭവതലം
കഥയുടെ ആഖ്യാന ചുരുൾ
ദളിത് സ്ത്രീയുടെ അസ്തിത്വപരമായ അവസ്ഥയെ ഈ കഥ എഴുതുന്നു.
സതി.
സതിയുടെ ജീവിതത്തിനും മരണത്തിനുമിടയിൽ, ഏകാന്തതയ്ക്കും കൂട്ടത്തിനുമിടയിൽ ഈ കഥയുടെ കാലം പെൻഡുലം പോലെ ആടുന്നു.
സതി അനാഥയും ഏകാകിയും ദരിദ്രയുമാണ്. ഇടത്തരം ജീവിതമുള്ള മുഖ്യധാരാ പെൺ കുട്ടിയുടെ അനുഭവസാക്ഷ്യമാണ് കഥ.
ഗ്രാമവാസികൾക്ക് സതി അത്ഭുതവും പരിഹാസവും ഉണ്ടാക്കുന്നു. ഫൈനാർട്ട്സ് കോളേജ് വിദ്യാർത്ഥികളുടെ മോഡലായാണ് സതി ജോലി ചെയ്യുന്നത്.അപൂർവ ജീവിതത്തിൻ്റെ വേറിട്ട കാഴ്ച.
കണ്ണനും സതിയും അടുപ്പത്തിലായി.
കണ്ണൻ്റെ വീട്ടുകാർ രണ്ടു പേരെയും തല്ലി.കണ്ണൻ മരിച്ചു. സതി തൂങ്ങി മരിച്ചു.
ജീവജാലങ്ങളോടുള്ള സൗഹൃദം, സതിയുടെ അപൂർവതകൾ എന്നിവയിലേക്കുള്ള അകം യാത്ര കൂടിയായി കഥ മാറുന്നു.
2
മനുഷ്യൻ്റെ ആംഗ്യ ഭാഷയ്ക്ക് വിനിമയത്തെക്കാൾ കൂടുതൽ ഒളിപ്പിക്കൽസ്വഭാവം ആണ് കൂടുതലെന്ന് തോന്നിപ്പോകും ലീലാമ്മയുടെ ശരീരഭാഷ കണ്ടാൽ
( ഒരു വായനാശാലാ വിപ്ലവം, പേജ്64)
ഉർവരതാ നൃത്തങ്ങളുടെ ശക്തിയും ഊർജ്ജവും ഉറങ്ങിക്കിടന്ന അവളുടെ ശരീരം പുലയക്കാവിലെ ദൈവത്തുള്ളലുകൾക്കിടയിൽ കരിമരുന്നു നിറച്ച വെടിക്കുറ്റിയിലേക്ക് തീപ്പൊരി വീണതുപോലെ തുള്ളിയമർന്നു.(പോസ്റ്റ്മാൻ്റെ മകൾ, പേജ് 88)
യമയ്ക്ക് ഭാഷ പാതാളക്കരണ്ടിയാണ്.
പെൺശരീരത്തിൻ്റെ ആഴത്തിൽ കിടക്കുന്ന അവതരണ ശക്തി
വീണ്ടെടുക്കാനുള്ള പാതാളക്കരണ്ടി.
(C)
സൂചിക .
1 Karen barad Nature’s Queer performativity
2 Stacy Alaimo Transcorporeality
3 യമ ,ഒരു വായനശാലാ വിപ്ലവം ,ഡി.സി ബുക്സ്,2018, ഏപ്രിൽ
ലേഖനം/കെ.രാജൻ
(K Rajan karattil house sivankunnu mannarkkad po Palakkad 678582
8921435994)
Click this button or press Ctrl+G to toggle between Malayalam and English