അരണപ്രയാണമാകുന്ന നാടക ദൗത്യങ്ങൾ

 

 

 

 

 

 

 

അരണ, പാതിവഴിയേ ലക്ഷ്യബോധം മറക്കുന്ന ഒരു ഉരഗപ്രഹ്സ്വം . കേവല സങ്കൽപ്പമാകാം. സത്യാർക്കന്റെ തിക്തതകൾ മറയ്ക്കാൻ നുണയിലേക്ക് അന്വയനം ചെയ്യാത്ത മേൽചൊന്ന സങ്കൽപ്പചാരുതക്ക് പ്രസക്തിയുണ്ട്.

പക്ഷേ ! അതാര്യവേനൽ നിരന്തരം പ്രവഹിക്കും ഈ നവക്കാലം.സുശക്തമായ ലക്ഷ്യബോധ്യം പഥസൗന്ദര്യത്തിന് മുൻപിൽ വഴിമാറി പോകുന്ന സർഗ്ഗ ദുരന്തം
പൂർവ്വ സാഹിത്യ സൃഷ്ടിയിൽ (Eastern literature) സ്വതവെ ഉണ്ട്. ക്രാഫ്റ്റിന് മാത്രം സർവ്വ പ്രാധാന്യം വരുന്നത് ഇങ്ങനെ. കല കലയ്ക്ക് വേണ്ടി എന്ന പ്രാചീന വാദത്തിന്റെ നിലർജ്ജമായ ആവർത്തനം മാത്രമാണ് ഇത്തരംആവിഷ്‌കൃതികൾ.

ശ്രീ. ഷാജിയുടെ ‘ഹസ്തിനപുരം’ എന്ന ലഘു നാടകസമാഹാരത്തിന്റെയും മുഖ്യ ദോഷംഇതുതന്നെ. അക്വോറിയസ്, യൂദാസ്കറിയോത്ത, ആഴ്‌സനിക്കം എന്നീ നാടകത്രയങ്ങളും പെസഹബലി എന്ന ലഘു നാടക സമാഹാരവും ചെയ്ത് തഴക്കം വന്ന ഒരു നാടക കൃത്ത് എന്ന നിലക്ക് ശ്രീ. ഷാജിക്ക് പിണഞ്ഞ ഈ സ്‌ഖലിതം ക്ഷന്തവ്യമല്ല. മലപോലെ വന്ന് എലിപോലും ആകാതെ ഒടുങ്ങിപോകുന്ന നാല് ലഘു നാടകങ്ങളുടെ സമാഹാരം -‘ഹസ്തിനപുരം’ അഭിജ്ഞാന ശാകുന്തളത്തിനു എതിർവിമർശനം ചമയ്ക്കലാണ് ഈ നാടകസമാഹാരത്തിന്റെ സൃഷ്ഹേതു എന്ന് സ്വയം പരസ്യമായി പ്രഖ്യാപനം ചെയ്കെ കേവലം വായനാ തള്ളിനു മാത്രമായി ഈ നാടകം ഉതകവെ നിശിതമായ പരിഹാസ വിചാരണയ്ക്ക് സർവ്വഥാ യോഗയോഗ്യനാണ് ശ്രീ.ഷാജി എന്നതാണ് ഈ വിമർശന കുറിപ്പിന് നിദാനം.

ഇന്ത്യ കണ്ട ഏറ്റവും മികച്ച സഹജ സുന്ദര കാവ്യനാടകമായ അഭിജ്ഞാന ശാകുന്തളത്തിന് പ്രതിഭാഷ്യം ചമയ്ക്കുമ്പോൾ കവിത്വസിസിദ്ധി പോകട്ടെ സസൂക്ഷ്മ വിമർശ ചക്ഷുസ്സെങ്കിലും നാടകകാരന് സംസിന്ധമാക്കേണ്ടയിരുന്നു. ഹസ്തിനപുരം എന്ന ഷാജിയുടെ അഭിജ്ഞാനശാകുന്തള പ്രതിവിമർശനം അത്യന്തം ലഘുവായി പോയത് തന്നെ. ഭാരതീയ നാടക സംസ്കൃതിയോടുള്ള അപക്വ
പുച്ഛനിദായകം! പാശ്ചാത്യ കലാകർത്താക്കളോടാണല്ലോ ഇക്കൂട്ടർക്ക് പ്രധമർണ്യം !
അഭയ സാങ്കേതങ്ങൾ തകർക്കുകയും, ജീർണ്ണാന്ധ്യ സ്മാരകങ്ങൾ നിലനിർത്തുകയും
ചെയ്യുന്ന സാർവ്വലൗകിക (universal ) അധമദേശീയ സാംസ്കാരികസത്തയെ നിശിതമായി ചോദ്യം ചെയ്യുന്നുവെന്ന ഭാവേന പ്രാരംഭ മുഖരിതമാവുന്ന ഈ സമാഹാരത്തിലെ ആദ്യ ലഘുനാടകം ‘ലൈറ്റ് ഹൗസ്’ വസ്തുസ്ഥിതി കഥനം മാത്രമായി ഒതുങ്ങിപ്പോകുന്നു. പാത്രഭാഷണങ്ങളിൽ ശ്രദ്ധയൂന്നുക മാത്രമാണ് നാടക ധർമം എന്ന തെറ്റിദ്ധാരണ നിമിത്തം ഭവിച്ചുപോകുന്ന പിഴവാണിത്. ചന്ത നിർവൃതിയിൽ (Esthetic thrill ) അത്യഭിരമിക്കുന്നതിന്റെ ദയനീയചിത്രം മാത്രമാണ് ഈ ലഘു നാടകം അന്ത്യപ്പെടുത്തുന്നതും. ഒറ്റ വായനയിലേ അനുവാചകമനം അരങ്ങാക്കി (Stage) മാറ്റാനുള്ള അപൂർവ്വ സിദ്ധി കൈമുതലായുണ്ടെങ്കിലും അത്യന്ത പൂർണ്ണ ആവിഷ്ക്കാരനിസ്സംഗത കൊള്ളാം എന്നൊരു നെടുവീർപ്പോടെ ആദ്യവായനന്തരം തന്നെ നാടകകൃതി വലിച്ചെറിയുവാൻ അനുവാചകരെ പ്രേരിതരാക്കുന്നു. രുചികരമെങ്കിലും വിസർജ്ജ്യം പോലുമാകാതെ തുലയുന്ന ഭക്ഷ്യപദാർഥം പോലെ നാടകാവിഷ്‌കൃതി വിഫലമാകുന്നു. ക്രാഫ്റ്റിൽ മാത്രം ശ്രദ്ധയൂന്നിയതിനാൽ നൈമിഷകമായ സ്തംഭനത്തരിപ്പല്ലാത്തെ മറ്റൊന്നും ഈ നാടകകൃതി ശിഷ്ട്ടപെടുത്തുന്നുമില്ല ശ്രീ.സി. ജെ. തോമസ്സിന്റെ കാല്പനികാവേശം മാത്രം കണ്ണും പൂട്ടി നയിക്കുന്നതിനാൽ മൗലികത പോകട്ടെ ;സ്വത:സിദ്ധതപോലും ഷാജിക്ക് അന്യം നിന്നുപോകുന്നു. സാർവ്വലൗകികമായ പ്രമേയങ്ങൾ കടലയും, കപ്പലണ്ടിയും പോലെ നിസ്സാരമായി കൊറിച്ചു തള്ളാനുതകുന്ന നാടകസംരംഭങ്ങളാണ് ഹസ്തിനപുരത്തിൽ അന്തർഗ്ഗതമായുള്ളതും.

ശ്രീ സന്തോഷ് ഏച്ചിക്കാനത്തിന്റെ സുപ്രസിദ്ധ ചെറുകഥ ആയ ‘കൊമാലയെ’ അനുകരിച്ചു സൃഷ്ടിഭ മാക്കിയ ”ജയകാന്തൻ ആത്മഹത്യ ചെയ്യാൻ തീരുമാനിക്കുന്നു” എന്ന ലഘു നാടകത്തിന്റെ ദുരന്തഗതിയും മേൽചൊന്ന പ്രകാരം ! നവകാല വിപര്യയത്തിന്റെ ഐറണി ഹാസാക്ഷേപമായി ചമയ്ക്കുന്നതിൽ
ശ്രീ സന്തോഷ് ഏച്ചിക്കാനം അഭുത പൂർവ്വമായ വിജയം കരസ്ഥമാക്കുമ്പോൾ മലർപ്പൊടിക്കാരന്റെ സ്വപ്നം പോലെ ഷാജിയുടെ നാടകം അപഹാസ്യപ്പെട്ട് ഒടുങ്ങുന്നു ”കൊമാല” മുൻപേ സൃഷ്ടിഭമായതിനാൽ ഈ ലഘു
നാടകത്തിന് മൗലികത തന്നെ അറ്റുപോയിരിക്കുന്നു. ) കൊമാല എന്ന കഥയിൽ ജേണലിസത്തിന്റെ വൈദഗ്ധ്യം സമൃദ്ധമായും, സമചീനമായും ശ്രീ ഏച്ചിക്കാനം ഉപയോഗയോഗ്യമാക്കുമ്പോൾ തന്റെ നാടകം വായനാക്ഷമം ആക്കി നിലനിർത്താനെ ഷാജിക്കാകുന്നുള്ളു

നാടക സമാഹാരത്തിന്റെ നാമധേയം പേറുന്ന ഹസ്തിനപുരം എന്ന നാടകത്തിന്റെ ഗതിഅതിലും പരിതാപകരം. ശാകുന്തളത്തിന്റെ പുനരാവിഷ്കരണം ( തിയേറ്റർ ഓഫ് ക്രിട്ടിക് ) എന്ന പേരിൽ വിശദച ർച്ചയും ഇതര കലാ നൃത്താവിഷ്‌ക്കാരങ്ങളും തിക്കിനിറച്ച ഈ ലഘു നാടക സാഹസത്തിൽ പക്ഷേ
നാടകമർമവും അപ്രസക്തമാകും വിധം സംഭാഷണാടോ പങ്ങൾ നിറഞ്ഞു തൂവുന്നു. പലേതരം സ്വഭാവവ്യക്തിത്വങ്ങളെ പാത്രങ്ങളാക്കി എന്നതിനപ്പുറം മറ്റൊന്നും അടയാളപ്പെട്ടുത്താൻ നാടക കൃത്തിനാകുന്നില്ല.
വിമര്ശനത്തിന് വേണ്ടി വിമർശം ചമയ്ക്കുകയും, ഇത് തെറ്റാണെന്ന അബോധബോധ്യം നിമിത്തം യാഥാസ്ഥികപാത്രങ്ങളെകൊണ്ട് പ്രതിവിമർശവും നടത്തിച്ച് കേവലം കോലാഹലനിർവൃതിയിൽ അഭിരമിക്കുന്നു.

നാടകകാരൻ! അന്തരിച്ച കവി ലൂയീസ് പീറ്ററിനെ സ്മരിപ്പിക്കുന്ന ലീനസ്സ് പിന്റോ എന്ന മദ്യോന്മത്ത കവി നടത്തുന്ന മൊഴിയാട്ടങ്ങളാണ് ഈ നാടകം കൈക്കൊള്ളുന്ന കാളിദാസ വിമർശനം. അതാകട്ടെ ഒരു ‘ക്ളീസാന്ത്യം ‘(ആണും പെണ്ണും കെട്ട നിസ്സംഗ സന്ദർഭത്തിൽ !) ചെന്ന് നിൽക്കുകയും ചെയ്യുന്നു. കൊള്ളാവുന്ന ക്രാഫ്റ്റ് വർക്ക് (ശില്പ വൈദഗ്‌ദ്യം ) മാത്രമാണ് ഈ കാളിദാസ വിമർശത്തോൽവി നാടകത്തിന്റെ ഏകാശ്വാസവസ്തു!

സദസ്യരുടെ തുച്ഛമായ കേവലാനന്ദ കൈയ്യടിയിൽ നിർവൃതികൊണ്ട പഴയ നാടക
സംഘങ്ങളും വിദേശ ഫണ്ടിൽ മനമൂന്നികഴിയുന്ന ട്രെയിൻഡ് ഡ്രാമ സ്കൂൾ ഉൽപന്നയുവാക്കളും തമ്മിലുള്ള സംഘർഷം പ്രമേയമായി വരുന്ന ”ശബ്ദം നഷ്ടപെടുന്നവർ ” എന്ന അന്ത്യ നാടകമാകട്ടെ; പല്ലിറുമ്മി കഥാപാത്രങ്ങളെ പരസ്പരം പരിരംഭണം ചെയ്യിക്കുന്നതിൽ നിർവൃതി തേടുന്നു.

!കലാപരമായോ,പ്രതിബദ്ധതയിലൂന്നിയോ സ്വത:സിദ്ധമായി ഒരു നിലപാട് ഇല്ലാതെപോകുന്നതിന്റെ ദുരന്ത ബഹിർസ്ഥു‌രണം മാത്രമാണിത്. ശ്രീ. ഷാജിയുടെ ഹസ്തിനപുരത്തിലെ നാല് ലഘുനാടകങ്ങളും മേൽചൊന്ന ദുരന്തം ചുമക്കുന്നു. വാണിഭത്തെരുവിലെ കുശവന്റെ മൺകുടങ്ങൾ പോലെ ആർത്തനവിരസം ഇവനിരക്കുന്നു. സഹൃദയരുടെ ഒറ്റ വായനയ്ക്ക് തള്ളുവാൻ മാത്രം പര്യാപ്തമായ ഇവ്വിധ നാടകാവിഷ്‌കൃതികൾ ചമയ്ക്കുന്നവർ കാളിദാസനെ പോലുള്ള വിശ്വ മഹാകവികൾക്ക് നേരെ വിമർശാവകാശം ഉന്നയിക്കാതിരിക്കുന്നത് നന്ന്. എന്തെന്നാൽ ഡോൺക്വിക്ക് സോട്ടിനെ പോലും നാണിപ്പിക്കുന്ന വിധമാണ് ശ്രീ.ഷാജിയെ പോലുള്ളവരുടെ ഇത്തരം അന്ത : സാരശൂന്യാവൃതമായ ‘മെഗല്ലോ മാനിയകൾ’

 

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here