ഒരു ടാസ്മാനിയൻ ഡയറിക്കുറിപ്പ് – 2

This post is part of the series ഒരു ടസ്മാനിയൻ ഡയറിക്കുറിപ്പ്

പോർട്ട് അർതർ

 

 

 

പിറ്റേദിവസം രാവിലെ പ്രഭാത ഭക്ഷണത്തിന് ശേഷം ഏതാണ്ട് 8.30-തോടെ ഞങ്ങൾ പോർട്ട് അർതറിലേക്ക് യാത്ര തിരിച്ചു. അവിടത്തെ ചരിത്ര പ്രധാനമായ സ്ഥലം ഉപദ്വീപിന്റെ തെക്കേ അറ്റത്താണുള്ളത്.
ഹൊബാർട്ടിൽ നിന്നും 95. കി .മീ ദൂരമുണ്ട് അവിടേക്ക് , എന്നാൽ എത്തിച്ചേരാൻ വേണ്ടത് വെറും ഒന്നേകാൽ മണിക്കൂർ.

കൃത്യസമയത്തു തന്നെ ഞങ്ങൾ അവിടെയെത്തി. 10.30 തിനു തുടങ്ങുന്ന ഗൈഡിനോട് ഒപ്പമുള്ള ടൂറിനും 11.40 തിനുള്ള ക്രൂയിസും ബുക്ക് ചെയ്തു. ആൾ ഒന്നിന് 39 ഓസ്‌ട്രേലിയൻ ഡോളർ ആണ് ടിക്കറ്റ് നിരക്ക്.

വൃത്തിയുള്ള ശുചിമുറി, കാപ്പി , ചായ മറ്റു പാനീയങ്ങൾ , ലഘുഭക്ഷണം എന്നിവ ലഭിക്കുന്ന സ്റ്റാളുകൾ ഉള്ള ശീതീകരിച്ച കാത്തിരിപ്പു കേന്ദ്രം. വേണമെങ്കിൽ അതിനോട് ചേർന്നു അലങ്കാരച്ചെടികൾ
നട്ടുപിടിപ്പിച്ച മുറ്റത്തെ ബെഞ്ചുകളിൽ ചായയോ കാപ്പിയോ വാങ്ങി പോയിരുന്നു മറ്റുള്ള സന്ദർശകരുമായി നിങ്ങൾക്ക് സൗഹൃദം പാങ്കിടാം.

ഇനിയും സമയം ബാക്കിയുണ്ടെന്നു കണ്ടതോടെ കയ്യിൽ കരുതിയിരുന്ന പഴവും ആപ്പിളും കഴിച്ചു ചായയും കുടിച്ചു ഞങ്ങൾ തയ്യാറായി. ഞങ്ങളെക്കൂടാതെ വിവിധ രാജ്യങ്ങളിൽ നിന്നെത്തിയ സന്ദർശകർ അവിടെ ഒത്തുകൂടിയിരുന്നു. കോട്ടും ടൈയും അണിഞ്ഞു കൈകളിൽ ചൂടുള്ള കാപ്പി ഗ്ലാസുകളും പേറി അവരെത്തി. രണ്ടു ഗൈഡുകൾ , ഞങ്ങളെ അവരുടെ ചരിത്രത്തിന്റെ ഭാഗമായ ഈ ഇടം കാണിക്കാൻ നിയോഗിക്കപ്പെട്ടവർ.

അവർ ആളുകളെ തുല്യമായ രണ്ടു ഗ്രൂപ്പുകളായി തിരിച്ചു സ്ഥലത്തിന്റെ പ്രത്യേകതകൾ വിശദീകരിക്കാൻ തുടങ്ങി.

19-താം നൂറ്റാണ്ടിൽ ഇംഗ്ളണ്ടിലെ കുറ്റവാളികളെ നാടുകടത്തി കൊണ്ടുവന്നു താമസിപ്പിച്ച ഇടമായിരുന്നു പോർട്ട് അർതർ.

തുടരും.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English