ഒരു ടാസ്മാനിയൻ ഡയറിക്കുറിപ്പ് – 3

This post is part of the series ഒരു ടാസ്മാനിയൻ ഡയറിക്കുറിപ്പ്‌

Other posts in this series:

  1. ഒരു ടാസ്മാനിയൻ ഡയറികുറിപ്പ് 4
  2. ഒരു ടാസ്മാനിയൻ ഡയറിക്കുറിപ്പ് – 3 (Current)

 

രാവിലെ 8.15 അയപ്പോൾ ഞങ്ങൾ ലാസൻസ്റ്റൻ എന്ന സ്ഥലത്തേക്ക് പുറപ്പെട്ടു. മിഡ്‌ലാൻഡ്‌ ഹൈവേ വഴിയായിരുന്നു യാത്ര. എങ്ങും ഹരിതാഭ നിറഞ്ഞ കണ്ണിനും മനസ്സിനും കുളിർമ നൽകുന്ന പ്രദേശം.

 

പോകും വഴി കണ്ട ടാസ്മാനിയൻ ഗ്ലാസ് ബ്ലോവർ കമ്പനിയിൽ കയറി. ഗ്ലാസിൽ ഉള്ള അലങ്കാരപ്പണികൾ ചെയ്യുന്നത് എങ്ങനെയെന്ന് അവർ കാണിച്ചു തന്നു. പിന്നെ അതിന്റെ പ്രോസസ് വിശദീകരരിച്ചു.

ഒരു ഗ്ലാസ് ബൗളിൽ ഗ്ലാസുകൊണ്ടുതന്നെ എങ്ങനെ പൂക്കൾ നിർമിക്കാമെന്ന് കാണിച്ചു തന്നു. ഒരു കൈയിൽ പിടിച്ച വലിയ ഗ്ലാസ് ലൈറ്ററിലുള്ള തീയ് വെച്ചു മറുകയ്യിലെ ഗ്ലാസ് കമ്പിയെ ഉരുക്കി ആ മുനമ്പിനാൽ
പൂക്കൾ കൊത്തിയെടുക്കുന്ന രീതി ഞങ്ങളിൽ കൗതുകം ഉണ്ടാക്കി. വളരെയധികം ക്ഷമയും കലാപാടവവും പരിശീലനവും വേണം അത് ചെയ്യാൻ. മനോഹരമായ കലാസൃഷ്ടികൾ ,പക്ഷെ തൊട്ടാൽ കൈ പോലും ,അത്ര വിലയാണ് അവയ്ക്ക്.

അവിടെനിന്നു ഇറങ്ങി    ലസെസ്റ്റണിലേക്കുള്ള യാത്ര തുടർന്നു.
ജി.പി.എസ്. കൃത്യമായി വഴി പറഞ്ഞുകൊണ്ടിരുന്നത് വലിയ സഹായമായി. കൂടാതെ 110. കീ.മീ വേഗത്തിൽ പോലും വാഹനം പാലിക്കാൻ സഹായിക്കുന്ന തരത്തിൽ നിർമിച്ചെടുത്ത നല്ല വീതിയേറിയ റോഡുകളും.

ഹോട്ടലിലെത്തിയത്തിനു ശേഷം കാർടരാക്ട് ഗോർജിലേക്ക് ( cataract gorge) വലിയ ദൂരം ഇല്ലായിരുന്നു അവിടേക്ക്. അവിടെച്ചെന്ന് ചെയർ ലിഫ്റ്റിൽ കയറാനുള്ള ടിക്കറ്റ് ഒപ്പിച്ചു.മുകളിലേക്ക് പോകാനുള്ള തൂങ്ങി കിടക്കുന്ന കസേര ആണത്.

 

 

തുടരും…

തുടർന്ന് വായിക്കുക :

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here