ഒരു ടാസ്മാനിയൻ ഡയറിക്കുറിപ്പ്: അവസാന അധ്യായം

This post is part of the series ഒരു ടാസ്മാനിയൻ ഡയറിക്കുറിപ്പ്‌

Other posts in this series:

  1. ഒരു ടാസ്മാനിയൻ ഡയറിക്കുറിപ്പ്: അവസാന അധ്യായം (Current)
  2. ഒരു ടാസ്മാനിയൻ ഡയറിക്കുറിപ്പ് 5
  3. ഒരു ടാസ്മാനിയൻ ഡയറികുറിപ്പ് 4

 

 

ബൊട്ടാനിക്കൽ ഗാർഡൻ

 

ബൊട്ടാണിക്കൽ ഗാർഡനിൽ പോയി നടക്കാതെ സന്ദർശനം പൂർണ്ണമാവില്ലല്ലൊ…

പതിന്നാലു ഹെക്ടറിൽ  പരന്നുകിടക്കുന്ന ഉദ്യാനം. പ്രവേശനം സൗജന്യമാണു. താൽപര്യം  ഉണ്ടെങ്കിൽ ഒരു തുക സംഭാവനയായി പെട്ടിയിൽ നിക്ഷേപിക്കുകയും ചെയ്യാം.

ചരിത്രാന്വേഷകർക്ക്‌ കൗതുകമുളവാക്കുന്ന പുരാതന സ്മാരകങ്ങൾ  അവിടെയുണ്ട്‌. അവയിൽ ചിലത്‌ മുഴുവായോ  ഭാഗികമായോ  നഷ്ടപ്പെട്ടിട്ടുണ്ട്‌.  ഇപ്പോൾ  അവിടെ  ഉള്ളവയെ കാത്തു സൂക്ഷിച്ചു കൊണ്ടാണു നിർമ്മാണ  പ്രവർത്തനങ്ങൾ നടത്തിയിട്ടുള്ളത്‌.

1829- ൽ കൊളോണിയൽ  ഗാർഡനിലുള്ള ചിലചെടികൾ നശിച്ചു പോകാതിരിക്കുന്നതിനും ചില  ഫലവൃക്ഷങ്ങളിൽനിന്നു കൂടുതൽ കാലം ഫലങ്ങൾ ലഭിക്കുന്നതിനും  വേണ്ടി കട്ടിയുള്ള ചുടുകട്ട കൊണ്ട്‌ ഒരു മതിൽ നിർമ്മിച്ചു.

ആ മതിലിൽ ഇടയ്ക്കിടെ ഉള്ള തീച്ചൂളയിൽ തീ കത്തിക്കുമ്പോൾ അതിൽ നിന്നുമുള്ള ചൂട്‌ ഇഷ്ടിക  കട്ടയിലൂടെ എല്ലായിടത്തും ഒരു പോലെ  വ്യാപിച്ച്‌  ചൂട്‌  നൽകും.  പുരാതന കാലത്ത്‌ ഇംഗ്ലണ്ടിലെ  പൂന്തോട്ടങ്ങളിൽ  ഇത്തരത്തിലുള്ള മതിലുകൾ സധാരണമായിരുന്നുവത്രെ. ഞാൻ ആദ്യമായിട്ടാണ് അങ്ങനെയൊരു ചെടി സംരക്ഷണ രീതിയെപ്പറ്റി അറിയുന്നത്‌.

പക്ഷെ ഇംഗ്ലണ്ടിലെപ്പോലെ  അതിശൈത്യം ഇല്ലാത്തതുകൊണ്ട്‌  ടാസ്മാനിയയിൽ അത്തരം മതിലിന്റെ  ആവശ്യം  ഉണ്ടായില്ലത്രെ.

ദക്ഷിണാർദ്ധഗോളത്തിലെ ഒരേ  ഒരെണ്ണവും, ലോകത്തിലെ തന്നെ  വിരലിലെണ്ണാവുന്നതുമായിട്ടുള്ള  സംരക്ഷണ മതിലിൽ ഒന്നാണിത്‌. ശരിക്കുമൊരു ചരിത്രസ്മാരകം.

നല്ലൊരു ആമ്പൽക്കുളമുണ്ട്‌ അവിടെ. അതിനു ചുറ്റുമുള്ള നടപ്പാതയിലൂടെ കുറച്ചു നേരം നടന്നു.

ചൈനീസ്‌ പൂന്തോട്ടം, ജാപ്പനീസ്‌  പൂന്തോട്ടം, ന്യൂസിലാൻഡ്‌ കളക്ഷൻ, ഫേൺ ഹൗസ്‌, സബ്‌ അന്റാർട്ടിക്‌ ഹൗസ്‌, ഔഷധസസ്യങ്ങളുടെ പൂന്തോട്ടം എന്നിവയും കാണേണ്ടതു തന്നെയാണു.

പന്ത്രണ്ടരമണിയോടെ ഞങ്ങൾ  എയർപ്പോർട്ടിൽ എത്തി. മൂന്നുമണിക്കു പുറപ്പെടേണ്ട ഞങ്ങളുടെ വിമാനം,  എന്തോ മെഡിക്കൽ അത്യാഹിതം  സംഭവിച്ചതിനാൽ വളരെ വൈകിയണു പുറപ്പെട്ടത്‌.

മെൽബൺ എയർപോർട്ടിൽ ഇറങ്ങി പെട്ടികളെടുത്ത്‌ കാത്തിരിപ്പു സ്ഥലത്ത്‌ എത്തുമ്പോഴേക്കും ഈസി കാർ  പാർക്ക്‌ കമ്പനിയുടെ മിനിവാൻ എത്തി ഞങ്ങളെ അവരുടെ ഓഫീസിലേയ്ക്ക്‌ കൊണ്ടുപോയി.

കാർ പാർക്ക്‌ ചെയ്തിരുന്ന  സ്ഥലത്തെത്തി ഡ്രൈവറോടു നന്ദി പറഞ്ഞ്‌ , ഞങ്ങളുടെ കാറിൽ കയറി വീട്ടിലേയ്ക്ക്‌ പുറപ്പെട്ടു-

കൂടെ, മനസ്സിൽ സൂക്ഷിക്കാൻ ധാരാളം മധുരസ്മരണകളും.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleഇരുട്ടുകൾ
Next articleമൂന്നു കവിതകൾ
ഞാൻ ശൈലജ വർമ്മ. ആസ്ട്രേലിയയിലെ മെൽബണിൽ സ്ഥിരതാമസം. അദ്ധ്യാപികയായിരുന്നു. നാട്ടിൽ ചെർപ്പുളശ്ശേരിയിൽ ആണു് വീട്‌. സോഷ്യൽ മീഡിയ യിലും ഓൺ ലൈൻ മാസികകളിലും സജീവമാണു്.

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here