This post is part of the series ഒരു ദേശം കഥ പറയുന്നു
Other posts in this series:
വര്‍ഷങ്ങള്‍ക്കു ശേഷമാണ് നവോമിയെ കാണുന്നത്. നവോമി വിവാഹിതയായി ഒരു കുഞ്ഞിന്റെ അമ്മയായിക്കഴിഞ്ഞ് ഭര്‍ത്താവുമൊരുമിച്ച് സ്വസ്ഥമായ ഒരു കുടുംബ ജീവിതം നയിക്കുന്ന വേളയിലാണ് അങ്കമാലിയിലെ ഒരു ഹോട്ടലില്‍ വച്ച് കാണാനിടയായത്. വൈകീട്ട് എറണാകുളത്തേക്കുള്ള യാത്രയില്‍ ഇടക്കൊരു കാപ്പി കുടിക്കാനായി കയറിയതായിരുന്നു . നല്ല തിരക്കുള്ള സമയത്ത് എനിക്കു കിട്ടിയത് നവോമിക്ക് എതിരെയുള്ള സീറ്റ് .
കണ്ടപാടെ നവോമി ഇരുന്നിടത്തു നിന്ന് എഴുന്നേറ്റു.
” എന്തായിത് ഭക്ഷണം കഴിക്കുമ്പോള്‍ ദൈവം വന്നാല്‍ല് പോലും എഴുന്നേല്ക്കരുത് എന്നാണു പറയുന്നത് എന്നിട്ട് ?”
‘ സാറിനെ എത്രയോ നാളുകള്‍ക്കു ശേഷമാണു കാണുന്നത് എനിക്കു സാറിനെ മറക്കാന്‍ പറ്റുമോ?”
പിന്നീട് ഭര്‍ത്താവിനെ എനിക്കു പരിചയപ്പെടുത്തി.
‘ കറുകുറ്റിയിലാണു വീട് ആന്റണി. ഇലട്രീഷ്യനാണ് ‘
ആന്‍റണി എഴുന്നേറ്റപ്പോഴും പറഞ്ഞു. ഭക്ഷണം കഴിക്കുകയല്ലേ ഇരിക്കു.
‘ നവോമി ഇപ്പോള്‍ എവിടെ താമസിക്കുന്നു’ ?
”കറുകുറ്റിയില്‍ല് അവിടെ റയില്‍വേ സ്റ്റേഷനു അടുത്താണു വീട്”
”നവോമിയുടെ വീട്ടുകാര്‍ – അപ്പന്‍ ഞാന്‍ പ്ലാന്‍റേഷന്‍ വിടുന്നതിനു മുന്‍പു തന്നെ മരിച്ചെന്നറിയാം അമ്മ?”
” എല്ലാവരും പോയി സാറെ. പ്ലാന്റേഷനിലെ ജോലി ഞാന്‍ വേണ്ടന്നു വച്ചു .ഇവിടെ ഒരു തയ്യല്‍ കട നടത്തുന്നു. രണ്ടൂ പേര്‍ കൂടിയുണ്ട്. കട നന്നായിട്ട് പോണു അപ്പോ, പിന്നെ തോട്ടത്തിലെ പണി ശരിയാകില്ല. പിന്നെ മോളായതോടെ ഇവളുടെ കാര്യം നോക്കണം സ്കൂളീല്‍ നിന്നു വരുമ്പം വീട്ടില്‍ ആളു വേണം സാറിനറിയാമല്ലോ പണ്ടത്തെ കാലമല്ല’
പണ്ടത്തെ കാലവും ഇപ്പോഴത്തെ കാലവും തമ്മില്‍ എന്തു വ്യത്യാസം എന്നു ചോദിക്കണമെന്നുണ്ടായിരുന്നു പക്ഷെ നവോമിയുടെ ഭര്ത്താവ് കൂടെയുള്ളപ്പോള്‍ കൂടുതലൊന്നും പറയാതിരിക്കുന്നതാണ് നല്ലതെന്നു തോന്നി.
നവോമിയുടേ മോള് പരിചയമില്ലാത്ത ഒരാളെ കണ്ടതിനാലാവണം ഒരു നാണം കുണുങ്ങിയേപ്പോലെ മുഖത്തൊരു പുഞ്ചിരിയോടെ ഇടയ്ക്കിടക്കു തലയുയര്ത്തി നോക്കുമ്പോള്‍, മനസിലേക്ക് അപ്രതീക്ഷിതമായി ഭയസംഭ്രമങ്ങളോടെ ഓടി വന്ന ഒരു പെണ്കുട്ടിയുടെ ഓര്‍മ്മ കടന്നു വന്നു.
അവളുടെ അണപ്പ് ഇപ്പോള്‍ കരയുമെന്ന മട്ട്.
”എന്താ ഇത് എന്തു പറ്റി?”
”സാറെ രക്ഷിക്കണം അവിടെയെന്റെ കുടിയില്‍ല് ഈ ഡിവിഷനിലെ സാറ് …” കൂടുതലൊന്നും പറയാന്‍ കഴിഞ്ഞില്ല അപ്പോഴേക്കും ഏങ്ങലടിച്ച് കരയാന്‍ തുടങ്ങി.
‘ എന്താ ആ സാറിനു എന്തു പറ്റി?’
പിന്നെയും കരഞ്ഞു കലങ്ങിയ കണ്ണുകളോടേ എന്തോ പറയായി തുടങ്ങിയതായിരുന്നു. അപ്പോള്‍ പുറമെ നിന്നും ഒരൊച്ച.
‘ ആരുമില്ലേ ഇവിടെ?”
‘ എന്തു വേണം ഞാന്‍ ഇവിടുണ്ടല്ലോ’
പെട്ടന്ന് പെണ്‍കുട്ടി മുന്നിലേക്കോടി വന്നു കണ്ണുകളുയര്‍ത്തി കൈകളുയര്‍ത്തി അരുതേയെന്നു വിലക്കുന്നു.
വാതില്‍ തുറക്കാനായി മുറി വിട്ടതായിരുന്നു. അപ്രതീക്ഷിതമായി രുന്നു എന്റെ കാല്ക്കല്‍ അവളൊരു വീഴ്ച.
എന്നിട്ട് മുഖമുയര്‍ത്തി അരുതേയെന്നു വിലക്കി.
എന്തോ പന്തികേടുണ്ട് – ഏതായാലും പയ്യെ അവളുടെ കൈകള്‍ വിടര്‍ത്തി അടുക്കള ഭാഗത്തേക്കു പോകാന്‍ ആംഗ്യം കാട്ടി. അവള്‍ ആ ഭാഗത്തേക്കു നീങ്ങിയപ്പോള്‍ ഞാന്‍ ആ വാതിലടച്ചു. പിന്നെ മുന്‍ഗത്തേക്കു വന്നു വാതില്‍ തുറന്നപ്പോള്‍.
അഗസ്റ്റിന്‍, പുതുതായി ചാര്ജ്ജെടുത്ത അസിസ്റ്റന്റു മാനേജര്‍.
എസ്റ്റേറ്റ് മെയിന്‍ ഓഫീസിനോടു ചേര്‍ന്നാണ് അഗസ്റ്റിന്റെ ഓഫീസും ക്വേര്‍ട്ടേഴ്സും. ഒരൊത്ത മനുഷ്യന്‍ – ഇയാളെന്തിനു ഞാന്‍ താമസിക്കുന്ന ക്വേര്‍ട്ടേഴ്സില്‍ വന്നു.
‘ ഞാന്‍ ഒരുത്തിയെ ഡിവിഷന്‍ ഓഫീസും എന്റെ ക്വേര്‍ട്ടേഴ്സും തൂത്തുവാരാന്‍ വിട്ടിരുന്നു അവളതൊന്നു ചെയ്യാതെ ഇറങ്ങിയോടി ഇങ്ങോട്ടു ഓടി വരുന്നതാണു കണ്ടത് ഇവിടില്ലേ?”
‘ ഇവിടിപ്പോള്‍ ഞാന്‍ മാത്രമേ ഉള്ളു. ഇവിടാരും വന്നിട്ടിട്ടില്ല. ഞാന്‍ ഓഫീസിലേക്കു പോകാനുള്ള തയാറെടുപ്പിലാണ്’
‘ ഛേയ്, പിന്നെ അവളെങ്ങോട്ടു പോയി ? ഓഫീസാണെങ്കില്‍ പൊടിയും മാറാലയും പിടിച്ച് അടിച്ചു വാരീട്ട് കുറെ നാളായെ
ന്നു തോന്നുന്നു’
‘അവളിവിടെയെവിടെയെങ്കിലും കാണും. ഒന്നുകില്‍ അവളു താമസിക്കുന്ന ലേബര്‍ ലൈനിലോട്ടു പോയിക്കാണൂം’
അങ്ങേര്‍ക്കെന്തോ വിശ്വാസമായിട്ടില്ല പിന്നെയും ചുറ്റിപ്പറ്റി നില്‍ക്കുന്നു പിന്നെ വരാന്തയലേക്കു കയറാനുള്ള ശ്രമമായി. അവിടിട്ടിരിക്കുന്ന കസേരയിലിരിക്കാനുള്ള ശ്രമമാണ്’
‘ പോട്ടെ എനിക്കു പോവാന്‍ സമയമായി ‘
ഞാന്‍ ധൃതി പിടിച്ചപ്പോള്‍ അഗസ്റ്റിന്‍ വരാന്തയില്‍ നിന്നും വെളീയിലേക്കിറങ്ങി.
”ഇല്ല അവളെങ്ങോട്ടും പോയിട്ടില്ല ഇവിടെത്തന്നെയുണ്ട്”
അഗസ്റ്റിന്റെ മട്ടും ഭാവവും കണ്ടാല്‍ ഞാനവളെ ഒളിപ്പിച്ച് വച്ചിട്ടുണ്ടെന്ന മട്ടാണ്. ഞാന്‍ അല്പ്പം ക്ഷുഭിതനായി തന്നെ പറഞ്ഞു.
‘ എനിക്കു പോകണം നിങ്ങളിറങ്ങി നിന്നാലെ വാതിലടച്ചു പൂട്ടാന്‍ പറ്റു’
പോലീസ് ഡിപ്പാര്‍ട്ട്മെന്റില്‍ നിന്നും ജോലി രാജി വച്ച ഒരാളാണ്. ജയില്‍ വാര്‍ഡനാണെന്നാണു കേട്ടിട്ടുള്ളത്. പക്ഷെ ഓഫീസിലുള്ളവര്‍ പറയുന്നത് അയാള്‍ ജയില്‍ ചാടി പോന്നതാണെന്നാണ്. അതായത് ഒരു ജയില്‍ പുള്ളി. ആളുടെ മട്ടും മാതിരിയും കണ്ടാല്‍ ഒരു ക്രിമിനല്‍ സ്വഭാവമുള്ളതായി തോന്നും. സംസാരിച്ചു തുടങ്ങുമ്പോഴേ അറിയു ആളൊരു പൊങ്ങച്ചക്കാരനാണെന്ന്.
‘എന്തുകൊണ്ടാണു പോലിസ് ഡിപ്പാര്‍ട്ട്മെന്റില്‍ നിന്നും പോന്നു ? അതും നല്ലൊരു പോസ്റ്റില്‍ നിന്നും’ ചിരിച്ചു കൊണ്ടുള്ള മറുപടി മതി അയാളുടെ പോഴത്തരം വെളീപ്പെടാന്‍.
‘അവിടെ കിടന്നാല്‍ ഞാനും ജയില്‍ പുള്ളിയായി മാറും. എട്ടും പത്തു പേരെയാണു ഒരു സെല്ലിലിടുക പിന്നത്തെ പുകിലറിയാമല്ലോ കയ്യൂക്കുള്ളവന്‍ അവിടെയും കേമന്‍. പിന്നെ അവന്റെ കാലു തിരുമ്മാനും മറ്റും. എന്നും അടിപിടിയുണ്ടാകും. ആ അന്തരീക്ഷം സുഖമുള്ളതല്ല. ‘
ഇവിടെ വന്നിട്ടും പൊങ്ങച്ചക്കാരനാണെങ്കിലും ജയില്‍ പുള്ളിയുടെ സ്വഭാവമാണ് പലപ്പോഴും. ഫീല്‍ഡില്‍ കാണാന്‍ കൊള്ളാവുന്ന സ്ത്രീ തൊഴിലാളികളൂണ്ടെങ്കില്‍ അവരെ വേര്‍തിരിച്ച് വേറൊരു സ്പോട്ടിലാക്കും അവിടെയായിരിക്കും പുള്ളീക്കാരന്റെ സൂപ്പര്‍ വിഷന്‍. തള്ളയും മോളുമെന്നൊന്നുമില്ല അയാള്‍ക്ക്. വരുത്തി വച്ചത് ചീത്തപ്പേരു മാത്രമല്ല കമ്പനിയുടേ യസ്സശ്ശിനു വരെ കോട്ടം വരുത്തുന്ന പ്രവര്‍ത്തിയായിരുന്നു അയാളൂടേത്.
അസിസ്റ്റന്റു മാനേജരെന്ന നിലയില്‍ സൂപ്പര്‍ വിഷനു പോകുമ്പോള്‍ ഇടക്കു ദാഹിക്കുമ്പോള്‍ വെള്ളം കുടിക്കാന്‍ പോകുന്നത് നവോമിയും കുടുംബവും താമസിക്കുന്ന ലേബര്‍ ലൈനിലാണ് . അപ്പനും അമ്മയും പണിക്കുപോകുമ്പോള്‍ ലേബര്‍ ലൈനില്‍ നവോമി മാത്രമേ ഉണ്ടാകുകയുള്ളു.
തുടർന്ന് വായിക്കുക :
ഒരു ദേശം കഥ പറയുന്നു – അധ്യായം – 46