എ സെല്‍ഫി വിത്ത്‌ ദ സോ ള്‍

കിടന്നിട്ട് ഉറക്കം വന്നില്ല. നേരം പാതിരയോടടുക്കുന്നു. തൊട്ടടുത്ത് കിടന്ന ഭാര്യ ശാരദ മൊബൈ ല്‍ ഗെയിമി  ല്‍ ഏര്‍പ്പെട്ടിരിക്കയാണ്. ഗെയിം മടുക്കുമ്പോ ള്‍ അവ ള്‍ ഫേസ് ബുക്കിലേക്കും വാട്സാപിലേക്കും ചേക്കേറുന്നു.

കിടക്കയിലെ നേര്‍ത്ത ഇരുട്ടില്‍ മൊബൈലിന്റെ വെളിച്ച വിന്യാസങ്ങ ള്‍ എന്‍റെ ഉറക്കത്തെ ഏറെ അലട്ടുന്നു. അത് പറഞ്ഞാല്‍ ശാരദയ്ക്ക്ക്ക് മനസ്സിലാവില്ല. തൊട്ടടുത്താണ് കിടക്കുന്നതെങ്കിലും എത്രയോ കാതങ്ങള്‍പ്പുറത്താണ് അവളുടെ വിചാരമേഖലയെന്ന് ചെലപ്പം അനുഭവപ്പെടുത്തും.

ഞാനപ്പോള്‍ ഓര്‍ത്തത് സുഹൃത്ത് അശ്രഫ് ആഡൂരിന്റെ  ‘അടുപ്പം’ എന്ന ഒരു കൊച്ചു  കഥയെക്കുറിച്ചാണ്:

‘അയാള്‍ ഭാര്യയുടെ മൊബൈ ല്‍ നമ്പറി ല്‍ വിരലമര്‍ത്തി… അവള്‍ ഫോണ്‍ കാതോടു ചേര്‍ത്ത് പിടിച്ച് ചോദിച്ചു: “എന്തേ..”. അയാള്‍ പറഞ്ഞു: “വല്ലാത്ത ചൂട്…നീയൊന്ന് മാറി കിടന്നേ…”

അതൊക്കെ ഓര്‍ത്തപ്പോ ള്‍ നേര്‍ത്ത ചിരി പടര്‍ന്നു. പിന്നെ അറിയാതെ  കണ്ണുകള്‍ സജലങ്ങളായി. ഒരു നല്ല എഴുത്തുകാര ന്‍ സുഹൃത്ത് കിടപ്പിലായിട്ട് വര്‍ഷങ്ങളായിരിക്കുന്നു !

ഈയിടെ  നാട്ടില്‍ പോയി വന്നതിനു ശേഷമാണ് അസ്വസ്ഥത മനസ്സിനെ വല്ലാതെ വേട്ടയാടാന്‍ തുടങ്ങിയത്. വീട്ടിനെക്കുറിച്ചുള്ള ചില വേവലാതികള്‍. എന്‍റെ മനസ്സ് വേഗം വായിക്കാനറിയാവുന്ന ശാരദ ഇപ്പോഴും മൌനത്തില്‍. നാട്ടില്‍ ഇപ്രാവശ്യം ഞാ ന്‍ ഒറ്റയ്ക്ക് പോയി വന്നപ്പോ ള്‍ അവള്‍ എന്തെങ്കിലും വീടിനെക്കുറിച്ച് ചോദിക്കുമെന്ന് വിചാരിച്ചതാണ്. അതുണ്ടായില്ല. അവളുടെ ഈ നിസ്സംഗതയാണ് എന്നെ ഏറെ കുഴക്കുന്നതും. ഒരുവേള അതവള്‍ക്കും അറിയാം.

സത്യം ഇനി നിങ്ങളോട് തുറന്നു പറയാം. അത് മനസ്സിനൊരു അയവ് തരും. ഞങ്ങളുടെ  തറവാട്  പ്രശ്നം. ഒരു പഴയ നാലുകെട്ട്. അതിപ്പം ഏഴ് ഓഹരിയായി ഭാഗിക്കുന്നു. അതിന്റെ ചര്‍ച്ചക ള്‍ ഇപ്പം കുറച്ച് കാലമായി നടക്കുന്നു, എങ്ങുമെത്താതെ. പ്രത്യേകിച്ച് അച്ഛനും അമ്മയും കൂടി നാട് നീങ്ങിയപ്പോള്‍ അതിന്റെ ആക്കം കൂടി.

അഞ്ചേകാല്‍ എക്കറയോളമുള്ള ഞങ്ങളുടെ തറവാടിന്റെ തെക്കേക്കോണി ല്‍ ഒരു ശ്മശാനം സ്ഥിതി ചെയ്യുന്നു. അതിപ്പം എന്റെ ഓഹരിയിലാണ് നറുക്കിട്ടപ്പോള്‍ വീണിരിക്കുന്നത്. അതിന്‍റെ പേരില്‍ രണ്ടു സെന്റ്‌ ഭൂമി കൂടി അധികമായി എനിക്ക് കിട്ടുമെങ്കിലും അതൊരു കൊസ്രാക്കൊള്ളിയായി മനസ്സിനെ എല്ലായ്പ്പോഴും നീറ്റുന്നു.

ശ്മശാനം ആരുടെ ഓഹരിയിലും പെടുത്താതെ  പ്രത്യേകമായി അതിര് കെട്ടി നിലനിര്‍ത്താം എന്ന വാദം ഇപ്രാവശ്യവും പൊളിഞ്ഞു. അക്കാര്യം ഞാന്‍ നാട്ടില്‍ നിന്നു തന്നെ ശാരദയോട് വിളിച്ച് പറഞ്ഞിരുന്നു. നിങ്ങളുടെ കഴിവില്ലായ്മയായിരിക്കും ചര്‍ച്ച പൊളിയാന്‍ കാരണമെന്ന് അവള്‍ കരുതുന്നുണ്ടാവും. അതിന്റെ പടലപ്പിണക്കമാണവള്‍ക്ക്. അതാണ്‌ ഈ മിണ്ടാട്ടമില്ലായ്മ.

ശാരദ പറയുന്നത് ഇനി ആരെങ്കിലും തറവാട്ടിലോ താവഴിയിലോ മരിച്ചാല്‍ അവിടെയാണല്ലോ അടക്കുക എന്നാണ്. അഥവാ മനസ്സ് മാറി നാളെ ഭാവിയി ല്‍ അവിടെ ആര്‍ക്കെങ്കിലും ഒരു വീട് പണിയണമെന്ന് തോന്നിയാല്‍ മനസ്സമാധാനത്തോടെ ആ പ്രേത ഭൂമിയി ല്‍ എങ്ങനെ താമസിക്കും ? സ്റ്റേറ്റ്സിലുള്ള മകന്‍ വിജേഷിന്റെ അഭിപ്രായവും അത് തന്നെ.  വാട്സാപ്പില്‍  മകനുമായുള്ള അവളുടെ ചൂടുള്ള ചാറ്റിങ്ങ് മണത്തപ്പോള്‍ തന്നെ അങ്ങനെ ചിലത് ഞാന്‍ ഊഹിച്ചിരുന്നു.

ഒന്നാലോചിച്ചാല്‍ ശരിയാണ്. ഭാവിയില്‍ അത് വില്‍ക്കണമെന്ന് തോന്നിയാലും പുറത്ത് നിന്നുള്ളവരാരും അത്ര വേഗം അടുക്കില്ല.  വിലയും കുറയും. അവന്റെ കടന്ന ചിന്തയി ല്‍ എന്തായാലും കഴമ്പുണ്ട്.

 

കൂടാതെ ഇന്നലെ ഗള്‍ഫില്‍ നിന്നും ഏട്ടന്‍ വിളിച്ച് ചോദിച്ചിരിക്കുന്നു: “നിന്റെ സ്ഥലത്തോട് ചേര്‍ന്ന് കിടക്കുന്ന എന്റെ മുക്കാലേക്കര്‍ വേണമെങ്കി ല്‍ നീയെടുത്തോളൂ. നാട്ടില്‍ ഇപ്പോ ള്‍ നടപ്പുള്ള വിലയി ല്‍ നിന്നും നിനക്കാണെങ്കി ല്‍ ഒരു ശതമാനം കുറച്ച് തന്നേക്കാം…”

ഏട്ടന്‍ പക്ക ബിസ്സിനസ്സ് മാനാണ്.  അതിനാലാണല്ലോ ഇത്ര വലിയ ഉയരങ്ങള്‍ ചെറുപ്രായത്തി ല്‍  വെടിപ്പിടിച്ചത്. ആ വര്‍ത്തമാനം കേട്ടപ്പോള്‍ വാസ്തവത്തില്‍ സഹതാപം കലര്‍ന്ന ചിരിയാണ് വന്നത്. പൂത്ത പണമുണ്ട് അവന്‍റടുത്ത്. നാല്‍പ്പത്തിയേഴാം വയസിലും അവിവാഹിതന്‍. മരിയ്ക്കുമ്പോ ള്‍ എന്ത് ചെയ്യും ഈ പണമൊക്കെ ?

വിചാരങ്ങള്‍ കാടു കയറി. ശാരദ ഉറങ്ങപ്പോയിരുന്നു. ഇനി ഇന്ന് ഉറക്കം നടക്കുമെന്ന് തോന്നുന്നില്ല. കുറേനേരം  സമയം കൊല്ലാന്‍ എഫ്ബിയി ല്‍ മേഞ്ഞു. അപ്പോഴാണ്‌ ഏട്ടന്റെ മെസ്സേജ് : “സ്റ്റില്‍ എസ്ലീപ്..? ആര് യു അഗ്രീ വിത്ത്‌ മൈ കോണ്ട്രാക്റ്റ് ?”

ഉത്തരമായി ഒരു ചോദ്യ ചിഹ്നം ടൈപ്പ് ചെയ്ത് ടാബ് ധൃതിയി ല്‍  പൂട്ടി വച്ചു. സമയം രണ്ടര കഴിഞ്ഞിരിക്കുന്നു. ഇത്രേം നേരം പുള്ളിക്കാരന്‍ ഉറങ്ങാതെ എന്ത് ചെയ്യുകയായിരിക്കും ?

ചെറുപ്പത്തിലേ ഏട്ടന്‍ മറ്റു മക്കളി  ല്‍ നിന്നും വ്യത്യസ്തനായിരുന്നു. അഛനോട് എന്തെങ്കിലും  നേരെ ചൊവ്വെ  തറുതല  പറഞ്ഞിട്ടുണ്ടെങ്കില്‍ അത് പുള്ളി മാത്രം. ‘എന്റെ തല തെറിച്ച സന്തതി’ എന്ന് അമ്മ അവനെ കളിയാക്കി വിളിക്കാറുള്ളതും  ഓര്മ വന്നു.

എഴുന്നേല്‍ക്കാ ന്‍ ഏറെ വൈകിയിരുന്നു. ശാരദ ചായയുമായി വന്ന് തട്ടി വിളിച്ചപ്പോഴാണ് ഒരു വിധത്തി ല്‍ കണ്ണ് തുറന്നത്.

“ഇതെന്തു പറ്റീ…എന്നും അതിരാവിലെ എഴുന്നേറ്റ് യോഗ ചെയ്യുന്ന രാജാവിന്.! ”

അവളുടെ വാക്കുകളിലെ പുഛം  ഞാ ന്‍ വേര്‍തിരിച്ചറിഞ്ഞു.

കണ്ണില്‍ ബാക്കിയായ ഉറക്കത്തിന്റെ പുളിപ്പ്. വെറുതേ കണ്ണടച്ച് കുറേനേരം കൂടി കിടന്നു.

“ഞാനൊരു കാര്യം പറയട്ടേ..ഇഷ്ടമാണെങ്കില്‍ സമ്മതിച്ചാ  ല്‍ മതി…”

ശാരദ മുഖവുര കൂടാതെ തുടക്കമിട്ടു. ഞാന്‍ പത്രത്തില്‍ മുഖം പൂഴ്ത്തിയിരിക്കുകയായിരുന്നു.

രാവിലെ തന്നെ നിങ്ങടെ ഏട്ടന്‍ ചാറ്റ് ചെയ്ത മെസ്സേജ് ഞാന്‍  വായിച്ചു…നമുക്കിതിനെ പോസിറ്റീവ് ആയി മുന്നോട്ട് കൊണ്ടു പോയാലോ…മറ്റുള്ള മക്ക ള്‍ എല്ലാരുടേം വിചാരം നിങ്ങളും ഏട്ടനെപ്പോലെ ഒരു പണച്ചാക്കാണെന്നാ…എന്തിനാ വെറുതെ വിട്ടു കളയുന്ന്… മൊത്തം സ്ഥലോം ഒന്നിന്  തരുമോന്ന് വിജേഷ്‌ ചോദിക്കാന്‍ പറഞ്ഞു…വെറുതെ അന്വേഷിച്ചു നോക്ക് … ഒന്നര വരെ  പോയാലും വലിയ കുഴപ്പമില്ലെന്നാ അവന്റെ വാദം.. കൂടാതെ എല്ലാരും ഇപ്പം വളരെ നല്ല നിലയി ല്‍….മോനെ വെറുതെയാണോ പപ്പ ബിസിനസ് മാനെജുമെന്റ്റ് പഠിപ്പിക്കാന്‍ അമേരിക്കയ്ക്ക് അയച്ചത്… ഓന്റെ പുത്തിയാ… അവനും  ഈ ഭൂമിയി ല്‍ ഒരു നോട്ടമുണ്ട്…വ്യവഹാരത്തിന്റെ കാര്യത്തില്‍  നമ്മുടെ ഏട്ടന്റെ ട്രൂ കോപ്പിയാ അവ ന്‍…ചെലപ്പം കടത്തി വെട്ടും..”

എന്തെങ്കിലും കാര്യമില്ലാതെ ശാരദ ഇങ്ങനെ പറയില്ലെന്ന് അറിയാം. രണ്ടു വര്‍ഷത്തിനുള്ളി ല്‍ ഇരട്ടി വിലയ്ക്ക് ആര്‍ക്കെങ്കിലും ഭൂമി കൈമാറാം എന്നാണ് അവളുടെ ഊഹം. വിജേഷ് അവളെ നന്നായി പിരി കയറ്റിയിട്ടുണ്ട്.

എന്തായാലും സംഗതി പ്രതീക്ഷിച്ചതിലും വേഗം സെറ്റിലായി. ഏട്ടന്‍ ചില കടിപിടി ഒക്കെ നടത്തിയെങ്കിലും അവസാനം പെങ്ങന്മാരുടെ സമ്മര്‍ദ്ദത്തില്‍ വീണു എന്ന് മാത്രമല്ല പറഞ്ഞതിലും അഞ്ചു കുറച്ചു കൊടുത്തപ്പോ ള്‍ മുറുമുറുപ്പൊന്നും കാട്ടിയതുമില്ല.

ദാ ഒന്നര വര്‍ഷത്തിന് ശേഷം വിജേഷ് നാളെ നാട്ടിലെത്തുന്നു.

“മമ്മി പപ്പയോട് ഇപ്പം  ഇക്കാര്യങ്ങളൊന്നും പറയണ്ടാ….ഞാന്‍ നമ്മുടെ തറവാട് പ്രോപ്പര്ടി ഓണ്‍ലൈനില്‍ സെറ്റിലാക്കി…നമ്മള്‍ വിചാരിച്ചതിലും നാലിരട്ടിയാ കിട്ടുന്നത്… അതും ഒറ്റ വര്‍ഷം കൊണ്ട്.. വല്യഛനോടും ഇപ്പം ഇതൊന്നും പറയണ്ട… നമ്മള്‍ ചുളുവിനു സ്വത്ത് തട്ടിയെടുത്തെന്ന് നാളെ പഴി ചാരും…വളപ്പിലെ വന്മരങ്ങള്‍ മുറിച്ച് വിറ്റാ  ല്‍ തന്നെ ഒരു കോടി ഈസിയായി പോരുമെന്നാ ചിലരുടെ നിഗമനം…അവിടെ ഒരു മോഡേണ്‍ ഫ്ലാറ്റ്‌ സമുച്ചയം ആണ് ബില്‍ഡേഴ്സ്‌ പ്ളാന്‍ ചെയ്യുന്നത്… അഞ്ചേക്കര്‍ ഒരുമിച്ച് കിട്ടിയപ്പോ ള്‍ അവര്‍ വിലപേശലില്ലാതെ കാര്യങ്ങള്‍ മുന്നോട്ട് നീക്കി… വി ആര് റിയലി ലക്കി…”

വിജേഷ് വല്ലാതെ വികാരാധീനനായിരുന്നു.

പക്ഷെ പപ്പയുടെ പ്രതികരണം എന്തായിരിക്കുമെന്ന് ഊഹിക്കാ ന്‍ അവനും ആവുന്നില്ല. നാളെ ഭൂമി അന്യര്‍ക്ക് വില്‍ക്കാനാണെന്നറിയുമ്പോ ള്‍..? എത്ര വില കിട്ടിയാലും പപ്പ സമ്മതിക്കുമോ ?

വാസ്തവത്തില്‍ എല്ലാം വിജേഷിന്‍റെ തലയാണ്. സ്വന്തം മകനെക്കുറിച്ച് പൊങ്ങച്ചം  പറയുകയല്ല. ഇന്നത്തെ പൊതുവെയുള്ള നാട്ടുനടപ്പനുസരിച്ച് വേണമെങ്കി ല്‍ അവന് ഒരു ഇംഗ്ലീഷ്കാരിയെ വിവാഹം കഴിച്ച് സ്റ്റേറ്റ്സില്‍ തന്നെ കൂടാമായിരുന്നു. പക്ഷെ അവനങ്ങനെ ചെയ്യുന്നില്ല.

വീട്ടുകാരുടേം അടുത്ത ബന്ധുക്കളുടെയും  സാന്നിദ്ധ്യത്തില്‍ എല്ലാവരുടെയും ആശിര്‍വ്വാദത്തോടെ നാട്ടിലെത്തിയാലുടനെ  വിവാഹ നിശ്ചയം. അത് കഴിഞ്ഞ് ആറ്  മാസത്തിനുള്ളില്‍ മ്യാരെജ്..  അതും തറവാട്ടി ല്‍ വെച്ച്. അവിടെ  അവസാനമായി നടക്കുന്ന ഒരു പൊതുചടങ്ങ്. അവന്റെ മുത്തശ്ശനും  അത് തന്നെയായിരുന്നു ആഗ്രഹം. അവന്‍ തിരിച്ച് പറക്കുന്നതിന് മുമ്പ് തന്നെ എഗ്രിമെന്റ് എഴുതി തറവാട് ഡിസ്പോസ് ഓഫ്‌ ചെയ്യുന്നു. ഒപ്പം കൂട്ടിക്കിട്ടിയ ലാഭത്തി ല്‍ നിന്നും ഒരു നല്ല തുക കൂടി രണ്ടാമതും കിട്ടുമെന്നറിഞ്ഞപ്പോള്‍ വീട്ടുകാരും ഹാപ്പി, പപ്പയൊഴിച്ച്. പപ്പയെ കൂടി ഐ വാഷ് ചെയ്യിപ്പിച്ച് സമ്മതിപ്പിക്കേണ്ട ചുമതല ഇനി അവര്‍ക്ക്. കാര്യങ്ങളെല്ലാമിപ്പം തകൃതിയായി മുന്നേറുന്നു.

“നമ്മുടെ മുതുമുത്തശ്ശിമാരും അപ്പനപ്പൂപ്പന്മാരും മരിച്ച് മണ്ണടിഞ്ഞ ഭൂമിയാ…കാലാന്തരത്തില്‍ അവരിതെല്ലാം ഉഴുതു മറിക്കില്ലേ?”

അതായിരുന്നു പപ്പയുടെ ഏക വേവലാതി.

“ആ ആഗ്രഹവും പുഷ്പം പോലെ ഞാന്‍ പരിഹരിച്ചു തരും… പപ്പ നോക്കിക്കോ ?”

വിജേഷിന്റെ വിവാഹം ഭംഗിയായി കഴിഞ്ഞതിന്റെ പിറ്റത്തെ ആഴ്ച തന്നെ കരാര് പ്രകാരം പാര്ട്ടിയെത്തി. അതിനു മുന്നോടിയായി തറവാടിനെ കുത്തിമറിച്ചിടാ ന്‍ മുറ്റത്തെത്തിയ ജെസിബിയുടെ മുരള്ച്ച അന്തരീക്ഷത്തെ മുഖരിതമാക്കി.

“വാട്ടീസ് നെക്സ്റ്റ് ?”

പപ്പ നെറ്റി ചുളിച്ചു. സകലരും വ്യാകുലരായി.

“അവസാനമായി നമ്മള്‍  ഈ ദൃശ്യങ്ങളെല്ലാം പച്ചപ്പോടെ ഒരു ക്യാമറയിലേക്ക് പകര്‍ത്തുന്നു…എന്നിട്ടതിന്റെ  ആല്‍ബമുണ്ടാക്കി ഒരു  കോപ്പി വീതം ഓരോരുത്തര്‍ക്കും…ന്താ…സമ്മതമല്ലേ..?”

എല്ലാരും തലയാട്ടി. പപ്പ മാത്രം ആ വാര്‍ത്ത കേട്ട് കരയുന്നത് മാതിരി നോക്കി.

അങ്ങനെ, ആ പഴയ നാലുകെട്ടിനെയും അവിടെ കുടി കൊള്ളുന്ന ആത്മാക്കളെയും എന്നെന്നേക്കുമായി  ജെസിബി നക്കിത്തുടക്കുന്ന കാഴ്ച ചിത്രീകരിച്ച വിജേഷ് പിറ്റേന്നത്തെ എഫ്ബിയി ല്‍ വയറലായി.

 

***

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleവൈ​ക്കം മു​ഹ​മ്മ​ദ് ബ​ഷീ​ർ അ​നു​സ്മ​ര​ണം
Next articleറീ​ഡിം​ഗ് റൂം ​ഉ​ദ്ഘാ​ടനം
കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ നഗരത്തോട് ചേർന്ന് കിടക്കുന്ന മുയ്യം ഗ്രാമത്തിൽ ജനനം. കോൾ ഇന്ത്യ ലിമിറ്റഡിൽ 1985 മുതൽ 2019 വരെ ജോലി. അസി. മാനേജരായി നാഗ്പൂരിൽ നിന്നും വിരമിച്ചു. ഓൾ ഇന്ത്യ റേഡിയോയിൽ (സ്വരമഞ്ജരി) തുടർച്ചയായി കഥകളും കവിതകളും അവതരിപ്പിക്കുന്നു. ഭാര്യ - ദീപ , മക്കൾ - അങ്കിത, അനഘ. 1977 മുതൽ മുൻ നിരയിലുള്ള മാഗസിനുകളിൽ കഥ, കവിത, ഫീച്ചറുകൾ, മിഡിൽ എന്നിവ എഴുതുന്നു. 40 വർഷത്തെ പ്രവാസം. പലതവണ സമ്മാനങ്ങൾ ലഭിച്ചിട്ടുണ്ട്. വിലാസം : 'ദീപം' കുന്നുമ്പാറ റോഡ് കോൾമൊട്ട പി. ഒ. നണിച്ചേരി പറശ്ശിനിക്കടവ് കണ്ണൂർ പിൻ - 670 563. E-mail : muyyamrajan@gmail.com Mob : 9405588813

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here