‘എ റൂം ഓണ്‍ ദ ഗാര്‍ഡന്‍ സൈഡ്’ എന്ന കൃതി 62 വര്‍ഷത്തിനുശേഷം ‘ദ സ്ട്രാന്‍ഡ് മാഗസി’ന്റെ വേനല്‍ക്കാല പതിപ്പില്‍ പ്രസിദ്ധീകരിച്ചിരിക്കുകയാണ്.രണ്ടാം ലോകയുദ്ധ കാലഘട്ടത്തില്‍ നടന്ന കഥയാണ് ഇതില്‍ വിവരിക്കുന്നത്. ഹെമിങ്‌വേയുടെ രചനകളിലെ എല്ലാ പ്രത്യേകതകളും നാസി ഭരണത്തില്‍നിന്ന് വിമുക്തമാക്കപ്പെട്ട ഹെമിങ്വേയുടെ ഏറ്റവും പ്രിയപ്പെട്ട നഗരമാണ് അദ്ദേഹത്തിന്റെ രചനകളുടെ മുഖമുദ്രയെന്ന് സ്ട്രാന്‍ഡ് മാഗസിന്റെ മാനേജിങ് എഡിറ്റര്‍ ആന്‍ഡ്രൂ എഫ്. ഗുള്ളി മുഖപ്രസംഗത്തില്‍ പറയുന്നു.
റിറ്റ്സ് ഹോട്ടലില്‍വെച്ചാണ് ‘എ റൂം ഓണ്‍ ദ ഗാര്‍ഡന്‍ സൈഡ്’ നടക്കുന്നത്. താന്‍ എഴുതിയ ഒട്ടേറെ രചനകള്‍ പുറത്തിറക്കാതെയാണ് 1961-ല്‍ അദ്ദേഹം സ്വയം വെടിവെച്ച് മരിച്ചത്.
Home പുഴ മാഗസിന്