തിരിച്ചറിവ്

പ്രണയംചുറ്റിലുംപൂത്തു
വിടരും ഇടനാഴിയിൽ,
സമരംനിത്യവുംകത്തി
പ്പടരും തീക്ഷ്ണപാതയിൽ,
പഠനംമാത്രമായുള്ള
ക്ലാസ്സുറൂമിന്റെയുള്ളിലും,
തേടിഞാനോർമ്മകൾതോറും
കണ്ടിടാനെന്നെവീണ്ടുമേ.
കവികൾസംഗമിക്കുന്ന
ബുദ്ധിജീവിസദസ്സിലും
സിരകൾ സോമവീര്യത്താൽ
പതയുന്നയിടത്തിലും
പോയിഞാനെന്നെയുംതേടി,
യില്ല, കണ്ടില്ലയെങ്ങുമേ.
ഞാവലിൻ ശീതളഛായ
പകരും പടവൊന്നതിൽ
വിടരുംമന്ദഹാസത്തിൻ
കതിർചൂടിയപെൺകൊടീ
കുളിരും നോട്ടമെയ്തെന്നു
നിനവിൽകണ്ടു മൂഢനായ്
വെറുതേ മോഹിച്ചവിദ്യാർത്ഥി
ക്കൊപ്പമുണ്ടായിരുന്നുഞാൻ!!
വിടരുംനവ്യമാംലോക
മുയരുംനാളെനാമതിൽ
പണിയുംസ്വർഗ്ഗമീഭൂവി
ലതിനായ് ച്ചേർന്നുനിന്നിടും
ഉശിരുംവാശിയുംകാട്ടി
യലയുംസമരോത്സുകൾക്ക
രികിൽനോക്കിനിൽക്കുന്ന
പലരിൽ കണ്ടുയെന്നെഞാൻ!!
പഠനംവിട്ടുകാന്റീനിൽ
സമയംകൊന്നുതിന്നിടും
സരസൻമാരുമൊന്നിച്ചു
കഴിയും സഹപാഠികൾ
ക്കരികിൽ കണ്ടു ഞാനെന്നെ
വ്യക്തമായോർമ്മയൊക്കെയും.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here