കാലചക്രം തിരിയുന്ന നേരമോ
കാത്തിടേണം മാലോകരെല്ലാരേം
കൂപ്പുകൈവന്ദനം എന്നെന്നെന്നും
ലോകസൃഷ്ടാവിനും ഭൂമിയാമമ്മയ്ക്കും
കാലത്തിൻ കെടുതികൾ നേരത്ത്
കാത്തിടേണം കൈക്കുമ്പിളിനുള്ളിലായ്
കിന്നരത്തുമ്പികളെപ്പോലെ
കല്ലെടുപ്പിക്കരുതേ ഈ മക്കളാൽ
താങ്ങുവാൻ വയ്യാത്ത താപങ്ങൾ
കൈക്കൊള്ളാൻ ആവതില്ലാപ്പാവങ്ങൾ
കാത്തിടേണം കുഞ്ഞുമക്കളെയെല്ലാരേം
കണ്ണിലെ കൃഷ്ണമണിയെന്നപോൽ
കൂപ്പുകൈ വന്ദനമായെന്നും
നിവേദ്യമായ്- ഈ മനം, ഈ ദേഹം
തന്നിടാം പ്രാർത്ഥനയോടെയേ
കാത്തിടേണം എന്നുമെന്നെന്നും
കാണുന്ന കാഴ്ചകളെല്ലാമോ
സൽക്കാഴ്ചകൾ ആക്കിമാറ്റീടേണം
കേൾക്കുന്ന വാർത്തകളാലെല്ലാമോ
സൽവാർത്തകളുമാക്കീടേണം
കൂപ്പുകൈ വന്ദനമായെന്നും
പ്രാർത്ഥന ഇതൊന്നുമാത്രമേ
യാതന വേദനകളെല്ലാമൊ
മാറ്റീടണം ഏറെ വൈകാതെയും
പിഞ്ചുമക്കൾതൻ ചുണ്ടിലോ
പുഞ്ചിരി തത്തിക്കളിക്കണം
ഹൃത്തിലോ സ്നേഹം വിളങ്ങേണം
ചിത്തിലോ സന്തോഷവും വേണം
ദേഹത്തിനാരോഗ്യം ആയുസ്സും
എന്നുമേ വേണമെല്ലാവർക്കും
കൂപ്പുകൈ വന്ദനമായിതാ
പ്രാർത്ഥന എന്നും എന്നെന്നും
കേട്ടീടണം ഈ ലോക സൃഷ്ടാവാം
മൽ പിതാവും ഭൂലോക മാതാവും